പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ
Saturday, March 6, 2021 12:31 AM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ളിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഓ​ഫീ​സ് മേ​ധാ​വി​യു​ടെ ശി​പാ​ർ​ശ​ക​ത്തു​മാ​യി വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ നി​ന്ന് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഇലക‌്ഷന്‌ ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു

ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ക‌്ഷ​ൻ ക​ണ്‍​ട്രോ​ൾ റൂം ​ക​ള​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 1950 എ​ന്ന ന​ന്പ​ർ വ​ഴി ബ​ന്ധ​പ്പെ​ടാം. സി​വി​ജി​ൽ ആ​പ്പ് വ​ഴി ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളും ക​ണ്‍​ട്രോ​ൾ റൂം ​നി​രീ​ക്ഷി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച വി​വി​ധ എ​ജ​ൻ​സി/ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​വും ഇ​വി​ടെ നി​ന്നാ​ണ്.
ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളും പ​രാ​തി​ക​ളും ബ​ന്ധ​പ്പെ​ട്ട സ​മി​തി​ക്ക് ഉ​ട​ൻ കൈ​മാ​റു​ന്ന​തി​നു​ള​ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ഡി​എം ടി. ​ജ​നി​ൽ കു​മാ​ർ നോ​ഡ​ൽ ഓ​ഫീ​സ​റും ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ ബി. ​പ്ര​ദീ​പ് അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​ണ്.

ഗ​താ​ഗ​തം നി​രോ​ധി​ച്ചു

ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി-​ചൂ​ര​ൽ​മ​ല റോ​ഡി​ൽ ക​ള്ളാ​ടി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ 12 വ​രെ ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.