സി ​വി​ജി​ൽ ത​യാ​ർ; തെ​ളി​വ് സ​ഹി​തം പ​രാ​തി​പ്പെ​ടാം
Saturday, March 6, 2021 12:31 AM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടലം​ഘ​നം അ​തി​വേ​ഗം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ക​മാ​യ സി​വി​ജി​ൽ മൊ​ബൈ​ൽ ആ​പ്പ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. പ്ലേ ​സ്റ്റോ​റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന സി ​വി​ജി​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ ത​ത്സ​മ​യ ചി​ത്ര​ങ്ങ​ൾ, ര​ണ്ടു മി​നി​റ്റു വ​രെ ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​ക​ൾ, ശ​ബ്ദ​രേ​ഖ​ക​ൾ എ​ന്നി​വ സ​മ​ർ​പ്പി​ക്കാ​നാ​കും.
ജി​ഐ​എ​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ൽ ലൊ​ക്കേ​ഷ​ൻ ല​ഭ്യ​മാ​കു​ന്ന​തു കൊ​ണ്ടു​ത​ന്നെ അ​ന്വേ​ഷ​ണ​വും പ​രി​ഹാ​ര ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്കാ​ൻ സാ​ധി​ക്കും. സി​റ്റി​സ​ണ്‍ വി​ജി​ല​ന്‍റ്് എ​ന്ന വാ​ക്കി​ന്‍റെ ചു​രു​ക്ക​രൂ​പ​മാ​ണ് സി ​വി​ജി​ൽ.പ​രാ​തി സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം, തെ​ളി​വു​ക​ളു​ടെ അ​ഭാ​വം, വ്യാ​ജ പ​രാ​തി​ക​ൾ തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ആ​പ്ലി​ക്കേ​ഷ​നി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ്വ​ന്തം പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളു​പ്പെ​ടു​ത്തി​യും അ​ല്ലാ​തെ​യും പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കാം. ഫോ​ട്ടോ, വീ​ഡി​യോ, ഓ​ഡി​യോ എ​ടു​ത്ത​ശേ​ഷം അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ പ​രാ​തി സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം. ഫോ​ണി​ൽ നേ​ര​ത്തെ സ്റ്റോ​ർ ചെ​യ്തി​ട്ടു​ള്ള വീ​ഡി​യേ​ക​ളും ഫോ​ട്ടോ​ക​ളും സി ​വി​ജി​ലി​ൽ അ​പ് ലോ​ഡ് ചെ​യ്യാ​നാ​വി​ല്ല.
പ​രാ​തി​ക​ൾ ക​ള​ക്ട​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി. ​വി​ജി​ൽ ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂ​മി​ലാ​ണ് ആ​ദ്യം ല​ഭി​ക്കു​ക. ഉ​ട​ൻ​ത​ന്നെ അ​ത​ത് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ സ​ക്വാ​ഡു​ക​ൾ​ക്ക് കൈ​മാ​റും. ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ്, ആ​ൻ​റി ഡീ​ഫേ​യ്സ്മെ​ൻ​റ് സ്ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീം ​എ​ന്നി​വ​രാ​ണ് പ​രാ​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്.