മ​രം മു​റി നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്എം
Saturday, March 6, 2021 12:37 AM IST
പു​ൽ​പ്പ​ള്ളി: കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നും മ​ര​ങ്ങ​ൾ മു​റി​ക്കാ​നു​ള്ള നി​രോ​ധ​ന​വും മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ ക​ട​ത്തി​കൊ​ണ്ടു പോ​കു​വാ​ൻ അ​നു​വ​ദി​ക്കാ​ത്ത വ​നം വ​കു​പ്പി​ൻ​റെ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ-എം പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പാ​ഴ്മ​ര​ങ്ങ​ൾ പോ​ലും മു​റി​ക്കാ​നും കൊ​ണ്ടു​പോ​കാ​നും അ​നു​വ​ദി​ക്കാ​തെ നി​യ​മ​വി​രു​ദ്ധ​മാ​യ വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി ക​ർ​ഷ​ക​രേ​യും മ​രം​മു​റി വ്യാ​പാ​രി​ക​ളേ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
കു​ട്ടി​ക​ളു​ടെ വി​ദ്യ​ഭ്യാ​സം, വി​വാ​ഹം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മ​ര​ങ്ങ​ൾ വി​റ്റ​വ​രും വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​മാ​യ സാ​ധ​ര​ണ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ത്ത​രം ക​രി​നി​യ​മ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്കു​വാ​ൻ ജി​ല്ല ഭ​ര​ണ​ക്കൂ​ട​വും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പ്പെ​ട്ടി​ല്ല​ങ്കി​ൽ വ​യ​നാ​ട്ടി​ൽ ആ​ത്മ​ഹ​ത്യ​ക​ൾ വ​ർ​ധി​ക്കു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ നെ​ടും​കൊ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബി​ജു തി​ണ്ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​യു. മാ​ണി, സി.​പി. മാ​ത്യു , സി.​കെ. ബാ​ബു, വ​ർ​ക്കി ക​വു​ങ്ങും​പ്പ​ള്ളി, തോ​മ​സ് കൊ​ട്ടു​ക​പ്പ​ള്ളി, സ്റ്റീ​ഫ​ൻ താ​ഴ​ത്ത് വെ​ട്ട​ത്ത്, എ​ൻ. രാ​ജേ​ന്ദ്ര​ൻ, വി.​കെ. ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.