റോ​ഡി​ൽ കി​ട​ന്ന ആ​ന​ക്കുട്ടി​ക്ക് കാ​ട്ടാ​ന​ക​ൾ സം​ര​ക്ഷ​ണ വ​ല​യം തീ​ർ​ത്തു
Sunday, March 7, 2021 12:36 AM IST
ഉൗ​ട്ടി: ഉൗ​ട്ടി-​മ​ഞ്ചൂ​ർ-​കോ​യ​ന്പ​ത്തൂ​ർ പാ​ത​യി​ൽ റോ​ഡി​ൽ കി​ട​ന്ന ആ​ന​കു​ട്ടി​ക്ക് കാ​ട്ടാ​ന​ക​ൾ സം​ര​ക്ഷ​ണ വ​ല​യം തീ​ർ​ത്തു. ത​ള്ള​യു​ൾ​പ്പെ​ടെ ര​ണ്ട് ആ​ന​ക​ളാ​ണ് വ​ല​യം തീ​ർ​ത്ത​ത്. മ​ഞ്ചൂ​ർ-​കെ​ദ്ദ റോ​ഡി​ൽ കെ​ദ്ദ​ക്ക് സ​മീ​പ​ത്താ​ണ് സം​ഭ​വം.

റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ കു​ട്ടി​യാ​ന റോ​ഡി​ൽ കി​ട​ന്നു. ഇ​തു​ക​ണ്ട് ഇ​തു​വ​ഴി വ​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ർ​ത്തി​യി​ടു​ക​യാ​യി​രു​ന്നു.