ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Sunday, March 7, 2021 10:51 PM IST
മാ​ന​ന്ത​വാ​ടി: പ​യ്യ​ന്പ​ള്ളി താ​ഴെ കു​റു​ക്ക​ൻ​മൂ​ല​യ്ക്കു സ​മീ​പം ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച സ്കൂ​ട്ട​റി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കാ​പ്പു​ഞ്ചാ​ൽ കി​ണ്ടി​മൂ​ല നാ​രാ​യ​ണ​ന്‍റെ മ​ക​ൻ മ​നോ​ജാ​ണ് (36) മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ സ​ഹ​യാ​ത്രി​ക​ൻ അ​ഞ്ചു​കു​ന്ന് ച​ക്ക​ൻ​കു​ഴി​യി​ൽ പ്ര​ദീ​ഷി​നെ(30) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ട്ടോ​ഡ്രൈ​വ​ർ പ​യ്യ​ന്പ​ള്ളി ക​ണ​നം​പൊ​തി​യി​ൽ യോ​ഹ​ന്നാ​ൻ (53), യാ​ത്ര​ക്കാ​രാ​യ പ​ട​മ​ല മു​ള്ള​ൻ​ത​റ പ്ര​വീ​ണ (17), ബി​ന്ദു ബാ​ല​ൻ (39), ഉൗ​ത്തു​കു​ഴി​യി​ൽ വ​ർ​ഗീ​സ്(60) എ​ന്നി​വ​ർ​ക്കും പ​രി​ക്കു​ണ്ട്. ഇ​വ​ർ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി.