കോ​വി​ഡ് വാ​ക്സി​ൻ ഇ​ന്നു 45 കേ​ന്ദ്ര​ങ്ങ​ളി​ൽ
Thursday, April 8, 2021 12:21 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്നു 45 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ഉ​ണ്ടാ​കും. ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി, വൈ​ത്തി​രി, ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, മാ​ന​ന്ത​വാ​ടി ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ൾ, പ​ടി​ഞ്ഞാ​റ​ത്ത​റ ക്രി​സ്തു​രാ​ജാ ദേ​വാ​ല​യം, അ​ച്ചൂ​ർ, അ​ര​പ്പ​റ്റ ഹാ​രി​സ​ണ്‍ മ​ല​യാ​ളം ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്സി​ൻ ല​ഭ്യ​മാ​ണ്.
45 വ​യ​സ് പൂ​ർ​ത്തി​യാ​യ എ​ല്ലാ​വ​രും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​ഭ്യ​ർ​ഥി​ച്ചു.
വാ​ക്സി​നേ​ഷ​ൻ സെ​ന്‍റ​റി​ൽ നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്ത് വാ​ക്സി​ൻ സ്വീ​ക​രി​ക്കാം. ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ക​രു​ത​ണം.