പ്ര​സാ​ർ ഭാ​ര​തി​യു​ടെ അ​വാ​ർ​ഡ് ര​ണ്ടാം ത​വ​ണ​യും അ​രു​ണ്‍ വി​ൻ​സെന്‍റി​ന്
Saturday, April 10, 2021 12:46 AM IST
മാ​ന​ന്ത​വാ​ടി: ദൂ​ര​ദ​ർ​ശ​ൻ, ആ​കാ​ശ​വാ​ണി റി​പ്പോ​ർ​ട്ട​ർ​മാ​ർ​ക്കാ​യി പ്ര​സാ​ർ ഭാ​ര​തി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം ര​ണ്ടാം ത​വ​ണ​യും ദൂ​ര​ദ​ർ​ശ​ൻ വ​യ​നാ​ട് റി​പ്പോ​ർ​ട്ട​ർ അ​രു​ണ്‍ വി​ൻ​സെ​ന്‍റി​ന് ല​ഭി​ച്ചു. പോ​ളി​യോ ബാ​ധി​ച്ച് ഇ​രു​കാ​ലു​ക​ളും ത​ള​ർ​ന്നി​ട്ടും കൃ​ഷി​യെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്ന പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​നി കും​ഭ​മ്മ​യെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക്കാ​ണ് ഇ​ത്ത​വ​ണ അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. 80 ാം വ​യ​സി​ലും കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​പ്പാ​ട്ടം ഉ​ണ്ടാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വ​ര​ദൂ​ർ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ക്കാ​യെ കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക്കാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. ആ​കാ​ശ​വാ​ണി​യു​ടെ​യും ദൂ​ര​ദ​ർ​ശ​ന്‍റെ​യും വ​യ​നാ​ട് റി​പ്പോ​ർ​ട്ട​റും മി​ക​ച്ച ക​ർ​ഷ​ക​നു​മാ​ണ് അ​രു​ണ്‍ വി​ൻ​സെ​ന്‍റ്.