കി​ണ​റി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി
Sunday, April 11, 2021 12:30 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ശു​ചീ​ക​ര​ണ​ത്തി​നി​ടെ കാ​ൽ​തെ​റ്റി​വീ​ണു പ​രി​ക്കേ​റ്റു കി​ണ​റി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്തെ 55 അ​ടി​ താ​ഴ്ച​യു​ള്ള പൊ​തു കി​ണ​റി​ൽ കു​ടു​ങ്ങി​യ വ​ഞ്ഞോ​ട് സ്വ​ദേ​ശി സു​ധീ​ഷി​നെ​യാ​ണ് പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

തൊ​ണ്ട​ർ​നാ​ട് എ​സ്ഐ വ​ർ​ഗീ​സ്, എ​എ​സ്ഐ ശ്രീ​വ​ത്സ​ൻ, സി​പി​ഒ​മാ​രാ​യ ജി​ൽ​ജി​ത്ത്, റ​ഉൗ​ഫ്, സാ​ജ​ൻ, രാ​ഗേ​ഷ്, റെ​ജി സ​ത്യ​ൻ, പ്ര​ശോ​ഭ്, ദി​നേ​ശ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷ​പ്ര​വ​ർ​ത്ത​നം. കോ​റോം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​ണ് സു​ധീ​ഷി​നു ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​ത്. അ​ഗ്നി-​ര​ക്ഷാ​സേ​ന എ​ത്തി​യ​പ്പോ​ഴേ​ക്കും പോ​ലീ​സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.