സ​ഹ​പാ​ഠി​യു​ടെ ഓ​ർ​മ​യ്ക്കു ക​വി​ത പ്ര​കാ​ശ​നം ചെ​യ​്ത് പ​ന​മ​രം ടി​ടി​ഐ 1998-2000 ബാ​ച്ച്
Monday, April 12, 2021 12:41 AM IST
പ​ന​മ​രം: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ സ​ഹ​പാ​ഠി​യു​ടെ ഓ​ർ​മ​യ്ക്കു ക​വി​ത പ്ര​കാ​ശ​നം ചെ​യ്തു പ​ന​മ​രം ടി​ടി​ഐ 1998-2000 ബാ​ച്ച്. ശ്രീ... ​ഓ​രോ​ർ​മ എ​ന്ന പേ​രി​ലാ​ണ് ക​വി​ത ത​യാ​റാ​ക്കി​യ​ത്. പ്ര​കാ​ശ​നം ഗൂ​ഗി​ൾ​മീ​റ്റി​ൽ ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. പി.​സി. സോ​ണി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​ടി​ഐ റി​ട്ട​യേ​ഡ് ഫാ​ക്ക​ൽ​റ്റി എ​ൻ. ശ​ശി​ധ​ര​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ടി​ടി​ഐ റി​ട്ട​യേ​ഡ് ഫാ​ക്ക​ൽ​റ്റി​മാ​രാ​യ കെ.​വി. ഫ്രാ​ൻ​സി​സ്, ടോ​മി ഏ​ബ്ര​ഹാം, പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫ് ജെ​റാ​ൾ​ഡ്, റി​ട്ട​യേ​ഡ് പ്രി​ൻ​സി​പ്പ​ൽ പി.പു​ഷ്പ​വ​ല്ലി, ഫാ​ക്ക​ൽ​റ്റി വി.​വി.ജോ​സ​ഫ്, റി​ട്ട​യേ​ഡ് നോ​ണ്‍ ടീ​ച്ചിം​ഗ് ഫാ​ക്ക​ൽ​റ്റി എം.​എം. മേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​വി. ല​ത പ്രാ​ർ​ത്ഥ​ന ചൊ​ല്ലി. ബി​നോ​യ് ബേ​ബി സ്വാ​ഗ​ത​വും പി. ​ജ​സീ​ന ന​ന്ദി​യും പ​റ​ഞ്ഞു.