സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് കാ​ട്ടി​മൂ​ല​യി​ൽ
Tuesday, April 13, 2021 1:12 AM IST
കാ​ട്ടി​മൂ​ല: കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ് മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പോ​രൂ​ർ ഇ​ട​വ​ക​യി​ൽ വ​ച്ച് ക​രി​മാ​നി, പോ​രൂ​ർ, വാ​ളാ​ട്, വ​ലി​യ​കൊ​ല്ലി, പ്ര​ശ​ാന്ത​ഗി​രി, മു​തി​രേ​രി, യ​വ​നാ​ർ​കു​ളം പ​രി​ധി​യി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി സൗ​ജ​ന്യ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ട​ത്തു​ന്നു.
15 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് പോ​രൂ​ർ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ക്യാ​ന്പ്്. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​മ​നോ​ജ് ക​വ​ല​ക്കാ​ട​ൻ, മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ലി​ൻ​സ​ണ്‍, യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​റി​ബി​ൻ പേ​ഴാ​ക്കാ​ട്ടി​ൽ മ​റ്റു മേ​ഖ​ല യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ താത്പര്യമുള്ളവർ മെ​സേ​ജ് അ​യ​ച്ചോ, ഫോ​ണ്‍ വി​ളി​ച്ചോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍-​ജോ​ബി​ഷ് ജോ​സ് പ​ന്നി​കു​ത്തി​മാ​ക്ക​ൽ: 9497651864, അ​ഷ്ജാ​ൻ സ​ണ്ണി കൊ​ച്ചു​പാ​റ​യ്ക്ക​ൽ: 7356065879.