എ​ച്ച്എം​സി നി​യ​മി​ച്ച താത്കാ​ലി​ക ജീ​വ​ന​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ
Tuesday, April 13, 2021 11:20 PM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ ആ​ശു​പ​ത്രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യ​തോ​ടെ എ​ച്ച്എം​സി നി​യ​മി​ച്ച താത്കാ​ലി​ക ജീ​വ​ന​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ. മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യ​ത് നാ​ടി​ന് ഗു​ണ​മാ​ണെ​ങ്കി​ലും ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് എ​ച്ച്എം​സി നി​യ​മി​ച്ച താ​ല്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​ണ് ഉ​ണ്ടാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ഇ​വ​ർ​ക്ക് ശ​ന്പ​ളം മു​ട​ങ്ങി​യി​ട്ട്.
ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ഇ​വ​രു​ടെ ശ​ന്പ​ള​വും മ​റ്റും ന​ൽ​കി​യി​രു​ന്ന​ത് ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ്. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യേ​തോ​ടെ അ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​മാ​ണ് എ​ന്ന​താ​ണ് സ്ഥി​തി. മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തു​ക​യും അ​തി​ന് ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പും കൂ​ടി വ​ന്ന​തോ​ടെ ആ​ശു​പ​ത്രി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സ്ഥി​തി നോ​ക്കാ​ൻ പി​ന്നെ ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യു​മാ​യി. ഫ​ല​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി ശ​ന്പ​ള​മി​ല്ലാ​തെ ഒ​രു പ്ര​തി​ഷേ​ധ സ്വ​ര​വു​മി​ല്ലാ​തെ ജോ​ലി ചെ​യ്ത് വ​രി​ക​യാ​ണ് ഇ​വി​ടു​ത്തെ നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​ർ. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എ​ച്ച്എം​സി അം​ഗ​വു​മാ​യ അ​ഖി​ൽ പ്രേം ​പ​റ​ഞ്ഞു.