ജില്ലയിൽ മൂ​ന്ന് ആ​ഴ്ച പൊ​തുയോ​ഗ​ങ്ങ​ൾ​ക്കു വി​ല​ക്ക്
Tuesday, April 13, 2021 11:21 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ മൂ​ന്നാ​ഴ്ച പൊ​തു​യോ​ഗ​ങ്ങ​ൾ നി​രോ​ധി​ച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ഉ​ത്ത​ര​വാ​യി. ജി​ല്ല​യി​ൽ ബാ​ധ​ക​മാ​ക്കി​യ മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ൾ: ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഒ​രേ സ​മ​യം സീ​റ്റു​ക​ളി​ൽ 50 ശ​ത​മാ​നം ഒ​ഴി​ച്ചി​ട​ണം. ക​ല്യാ​ണ​ച്ച​ട​ങ്ങുക​ൾ മൂ​ന്നു മ​ണി​ക്കൂ​റി​ല​ധി​ക​മാ​കാ​നോ 100ല​ധി​കം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​നോ പാ​ടി​ല്ല. എ​യ​ർ ക​ണ്ടീ​ഷ​ൻ​ഡ് ഹാ​ളു​ക​ൾ മൂ​ന്നു ആ​ഴ്ച തു​റ​ക്ക​രു​ത്. ക​ട​ക​ൾ രാ​ത്രി ഒ​ന്പ​തി​നു അ​ട​യ്ക്ക​ണം. ബ​സു​ക​ളി​ൽ യാ​ത്ര കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ക​ണം. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശ​നം ബു​ക്ക് ചെ​യ്ത​വ​ർ​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക​ഴി​ഞ്ഞ​വ​ർ​ക്കും അ​ഞ്ചു ദി​വ​സം മു​ന്പു​ള്ള കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക് ഉ​ള്ള​വ​ർ​ക്കും മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​വൂ.
തൊ​ള്ളാ​യി​രം​ക​ണ്ടി, ബാ​ണാ​സു​ര, പൂ​ക്കോ​ട് വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ദി​വ​സം 500ല​ധി​കം പേ​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​ക​രു​ത്. സ​ന്ദ​ർ​ശ​ക​ർ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നു​വെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണം. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ വൈ​കു​ന്നേ​രം അ​ഞ്ചി​നു അ​ട​യ്ക്ക​ണം. കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ ആ​ർ​ആ​ർ​ടി യോ​ഗം ചേ​ർ​ന്നു പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. പ്ര​തി​ദി​ന ക​ണ​ക്കു​ക​ൾ ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ, ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ, ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ്, റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ എ​ന്നി​വ​ർ​ക്കു റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ൽ അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഭ​ക്ഷ​ണ​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം.
ബ​ത്തേ​രി അ​ധ്യാ​പ​ക ഭ​വ​ൻ, പു​ൽ​പ്പ​ള്ളി, ത​രി​യോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ കോ​വി​ഡ് ഫസ്റ്റ്‌ലൈൻ ട്രീ​റ്റ്മെ​ന്‍റി​നു സ​ജ്ജ​മാ​ക്ക​ണം. ജി​ല്ല​യി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ദി​വ​സം 2,500 കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്നു​വെ​ന്നു ജി​ല്ലാ അ​ലോ​പ്പ​തി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ പ്ര​വ​ർ​ത്ത​നം ത​ഹ​സി​ൽ​ദാ​ർ​മാ​ർ ഏ​കോ​പി​പ്പി​ക്ക​ണം.