ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ർപ​ട്ടി​ക പു​തു​ക്കു​ന്നു
Tuesday, April 13, 2021 11:21 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ പ​ഴ​ശേ​രി (ഏ​ഴ്) വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 15 ന് ​വാ​ർ​ഡി​ലെ ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും 29 വ​രെ സ​മ​ർ​പ്പി​ക്കാം. മേ​യ് 11 ന് ​അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.
വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള​ള യോ​ഗ്യ​ത തീ​യ​തി 2021 ജ​നു​വ​രി ഒ​ന്ന് ആ​ണ്. ഈ ​തീ​യ​തി​ക്കോ അ​തി​ന് മു​ന്പോ 18 വ​യ​സ് തി​ക​ഞ്ഞ​വ​രെ മാ​ത്ര​മേ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യു​ള​ളു.
2020 ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ച വോ​ട്ട​ർ പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക​ര​ട് പ​ട്ടി​ക ത​യാ​റാ​ക്കു​ക.
ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വാ​സി​ക​ളു​ടെ വോ​ട്ട​ർ പ​ട്ടി​ക പ്ര​ത്യേ​കം ത​യാ​റാ​ക്കും. ഇ​തി​നു​ള​ള
ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ www.lsgelection.kerala.gov.inഎ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.