കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി
Friday, April 16, 2021 12:52 AM IST
മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, തോ​ണി​ച്ചാ​ൽ ഇ​ട​വ​ക കെ​സി​വൈ​എം യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തോ​ണി​ച്ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ​ണ്‍​ഡേ സ്കൂ​ൾ ഹാ​ളി​ൽ സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി. എ​ട​വ​ക പ​ഞ്ചാ​യ​ത് ഏ​ഴാം വാ​ർ​ഡ് മെം​ബ​ർ ലി​സി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ജ​യ് മു​ണ്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ.​റി​ഷ്ണ ക്ലാ​സെ​ടു​ത്തു. ഫാ.​ജ​സ്റ്റി​ൻ മു​ത്താ​നി​ക്കാ​ട്ട് സ്വാ​ഗ​ത​വും കൈ​ക്കാ​ര​ൻ ജോ​യി ക​ട്ട​ക്ക​യം ന​ന്ദി​യും പ​റ​ഞ്ഞു.

174 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. കെ​സി​വൈ​എം യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നു​പ​മ പൊ​ട്ട​നാ​നി​ക്ക​ൽ, ഷി​നു വ​ട​ക​ര, നി​തി​ൻ ത​ക​ര​പ്പ​ള്ളി, സോ​ന തോ​പ്പി​ൽ,ജ​സ്ന മ​ണ്ഡ​പ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.