എ​രി​യ​പ്പ​ള്ളി-​കൊ​ള​വ​യ​ൽ റോ​ഡ് നി​ർ​മാ​ണ​ം ആരം​ഭി​ക്കണമെന്ന്
Saturday, April 17, 2021 12:10 AM IST
പു​ൽ​പ്പ​ള്ളി: എ​രി​യ​പ്പ​ള്ളി-​കൊ​ള​വ​യ​ൽ റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ഇ​നി​യും ന​ട​പ​ടി​യാ​യി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും യാ​തൊ​രു​വി​ധ തു​ട​ർ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്. കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല.
പു​ൽ​പ്പ​ള്ളി​യെ ക​ൽ​പ്പ​റ്റ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കൊ​ള​വ​യ​ൽ-​എ​രി​യ​പ്പ​ള്ളി റോ​ഡ് ന​വീ​ക​ര​ണ​മി​ല്ലാ​തെ കാ​ല​ങ്ങ​ളാ​യി അ​വ​ഗ​ണ​ന​യി​ലാ​ണ്.

പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്ന് ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ ക​ൽ​പ്പ​റ്റ​യി​ലെ​ത്താ​വു​ന്ന റോ​ഡാ​യി​ട്ടും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്ന് പ​ന​മ​രം വ​ഴി ക​ൽ​പ്പ​റ്റ​യി​ലെ​ത്താ​ൻ വ​ന​പാ​ത​യി​ലൂ​ടെ വേ​ണം സ​ഞ്ച​രി​ക്കാ​ൻ. പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്ന് ബ​ത്തേ​രി വ​ഴി ക​ൽ​പ്പ​റ്റ​യി​ലെ​ത്താ​നും വ​ന​പാ​ത​യാ​ണ് ആ​ശ്ര​യം. ഇ​രു​ളം-​മീ​ന​ങ്ങാ​ടി വ​ഴി​യു​ള്ള റോ​ഡും വ​ന​ത്തി​ലൂ​ടെ​യാ​ണ്. ഏ​ത് സ​മ​യ​ത്തും വ​ന്യ​മൃ​ഗ ഭീ​ഷ​ണി​യി​ല്ലാ​തെ പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്ന് ക​ൽ​പ്പ​റ്റ പ്ര​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ ക​ഴി​യു​ന്ന ഏ​ക റോ​ഡാ​ണ് കൊ​ള​വ​യ​ൽ-​എ​രി​യ​പ്പ​ള്ളി റോ​ഡ്.

പു​ൽ​പ്പ​ള്ളി​യി​ൽ നി​ന്ന് ക​ൽ​പ്പ​റ്റ​യി​യെ​ത്താ​ൻ കൊ​ള​വ​യ​ൽ വ​ഴി 28 കി​ലോ​മീ​റ്റ​ർ ദൂ​ര​മേ​യു​ള്ളു. ന​ട​വ​യ​ൽ-​പ​ന​മ​രം വ​ഴി പോ​കു​ന്പോ​ഴും ബ​ത്തേ​രി-​മീ​ന​ങ്ങാ​ടി വ​ഴി പോ​കു​ന്പോ​ഴും ക​ൽ​പ്പ​റ്റ​യി​ലെ​ത്താ​ൻ ഒ​രു മ​ണി​ക്കൂ​റോ അ​തി​ൽ കൂ​ടു​ത​ലോ സ​മ​യ​മെ​ടു​ക്കും. അ​ടി​യ​ന്ത​ര​മാ​യി 2017-18 വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കി​ഫ്ബി കൊ​ള​വ​യ​ൽ-​എ​രി​യ​പ്പ​ള്ളി പാ​ത ന​വീ​ക​ര​ണ​ത്തി​ന് 28.47 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്.

വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ മാ​റ്റു​ന്ന​തി​ന​ട​ക്ക​മു​ള്ള തു​ക ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൊ​ള​വ​യ​ൽ മു​ത​ൽ അ​രി​മു​ള​വ​രെ 7.5 കി​ലോ​മീ​റ്റ​റും മ​ണ​ൽ​വ​യ​ൽ മു​ത​ൽ ഏ​രി​യ​പ്പ​ള്ളി വ​രെ 2.7 കി​ലോ​മീ​റ്റ​റു​മാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി അം​ഗീ​ക​രി​ക്കു​ന്ന സ​മ​യ​ത്ത് ഇ​തി​നി​ട​യി​ലു​ള്ള ഭാ​ഗ​ത്ത് മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റോ​ഡ് ന​വീ​ക​ര​ണം ന​ട​ന്നി​രു​ന്ന​തി​നാ​ലാ​ണ് ഉ​ൾ​പ്പെ​ടാ​തി​രു​ന്ന​ത്. 12 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് നി​ർ​മി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ മ​റ്റ് പ്ര​ധാ​ന റോ​ഡു​ക​ൾ നി​ർ​മി​ച്ച​ത് പോ​ലെ വി​ല കൊ​ടു​ത്ത് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​തെ വി​ട്ടു ന​ൽ​കു​ന്ന സ്ഥ​ല​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.