ജി​ല്ല​യി​ൽ 388 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്: 75 രോ​ഗ​മു​ക്തർ
Tuesday, April 20, 2021 12:12 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 388 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 75 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 382 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്ന് പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം ല​ഭ്യ​മ​ല്ല. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 32320 ആ​യി. 28726 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 3086 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 2823 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.
ബ​ത്തേ​രി, വെ​ള്ള​മു​ണ്ട 49 പേ​ർ വീ​തം, നെന്മേനി 32, ക​ണി​യാ​ന്പ​റ്റ 30, ക​ൽ​പ്പ​റ്റ 29, അ​ന്പ​ല​വ​യ​ൽ, മാ​ന​ന്ത​വാ​ടി 23 പേ​ർ വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ 20, വൈ​ത്തി​രി 16, തി​രു​നെ​ല്ലി 15, പൊ​ഴു​ത​ന 13, എ​ട​വ​ക, കോ​ട്ട​ത്ത​റ, മു​ള്ള​ൻ​കൊ​ല്ലി 12 പേ​ർ വീ​തം, മു​ട്ടി​ൽ ഒ​ന്പ​ത്, മേ​പ്പാ​ടി ഏ​ഴ്, പ​ന​മ​രം, പു​ൽ​പ്പ​ള്ളി അ​ഞ്ച് പേ​ർ വീ​തം, ത​വി​ഞ്ഞാ​ൽ നാ​ല്, മീ​ന​ങ്ങാ​ടി, നൂ​ൽ​പു​ഴ, പൂ​താ​ടി, വെ​ങ്ങ​പ്പ​ള്ളി, ത​രി​യോ​ട് മൂ​ന്ന് പേ​ർ വീ​തം, തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.
ദു​ബൈ​യി​ൽ നി​ന്ന് വ​ന്ന മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി, ഡ​ൽ​ഹി​യി​ൽ നി​ന്ന് വ​ന്ന അ​ന്പ​ല​വ​യ​ൽ, വൈ​ത്തി​രി സ്വ​ദേ​ശി​ക​ൾ, ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് വ​ന്ന അ​ന്പ​ല​വ​യ​ൽ, എ​ട​വ​ക, ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രു​മാ​ണ് വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന് രോ​ഗ​ബാ​ധി​ത​രാ​യ​ത്.
അ​ന്പ​ല​വ​യ​ൽ, മാ​ന​ന്ത​വാ​ടി അ​ഞ്ച് പേ​ർ വീ​തം, ക​ണി​യാ​ന്പ​റ്റ, പ​ടി​ഞ്ഞാ​റ​ത്ത​റ നാ​ല് പേ​ർ വീ​തം, പൊ​ഴു​ത​ന മൂ​ന്ന്, ത​രി​യോ​ട്, തി​രു​നെ​ല്ലി ര​ണ്ട് പേ​ർ വീ​തം, പു​ൽ​പ്പ​ള്ളി, എ​ട​വ​ക, മു​ട്ടി​ൽ, തൊ​ണ്ട​ർ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​രും വീ​ടു​ക​ളി​ൽ ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 46 പേ​രു​മാ​ണ് രോ​ഗം ഭേ​ദ​മാ​യി ഡി​സ്ചാ​ർ​ജ് ആ​യ​ത്.കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത് 1082 പേ​രാ​ണ്.
197 പേ​ർ നി​രീ​ക്ഷ​ണ​ക്കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 8873 പേ​ർ. ഇ​ന്ന​ലെ പു​തു​താ​യി 58 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി.