ഫേ​സ്ബു​ക്ക് പോ​സ്റ്റ്: ബി​ജെ​പി നേ​താ​വി​നെ​തി​രേ കേ​സ്
Tuesday, April 20, 2021 11:55 PM IST
ക​ൽ​പ്പ​റ്റ: കൈ​ക്കൂ​ലി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു മേ​പ്പാ​ടി സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രെ സ​മൂ​ഹ​മ​ധ്യ​ത്തി​ൽ അ​വ​ഹേ​ളി​ക്കു​ന്ന വി​ധ​ത്തി​ൽ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​തി​നു ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ​തി​രേ കേ​സ്. പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി​മോ​ൻ ചൂ​ര​ൽ​മ​ല​ക്കെ​തി​രേ​യാ​ണ് സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
ക​ഞ്ചാ​വ് ഉ​പ​യോ​ഗ​ത്തി​നു ചൂ​ര​ൽ​മ​ല​യി​ലെ ചി​ല​ർ​ക്കെ​തി​രേ മേ​പ്പാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഷാ​ജി​മോ​ന്‍റെ പോ​സ്റ്റ്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ടം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പോ​സ്റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നു.