കോ​വി​ഡ് വ്യാ​പ​നം: അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക​ഘ​ട്ട പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി
Thursday, April 22, 2021 12:30 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക​ഘ​ട്ട പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളാ​യ തോ​ൽ​പ്പെ​ട്ടി-​കു​ട്ട റോ​ഡി​ലും ബാ​വ​ലി ചെ​ക്പോ​സ്റ്റി​ലും ഇ​ന്ന​ലെ മു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി.
ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​രെ​യും ക​ർ​ണാ​ട​ക​യി​ൽ നി​ന്നും കേ​ര​ള ചെ​ക്ക്പോ​സ്റ്റി​ലേ​ക്ക് ക​ട​ത്തി​വി​ട്ടി​രു​ന്നു. ഇ​വ​രു​ടെ പേ​രു​ക​ളും വി​ലാ​സ​വും എ​ഴു​തി​വ​ച്ച ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ട്ട​ത്. എ​ന്നാ​ൽ ഇ​ന്നു മു​ത​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ പു​റ​ത്ത് നി​ന്നും വ​രു​ന്ന​വ​രെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.
തി​രു​നെ​ല്ലി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ദി​നേ​ശ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​എ​ൻ. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഒ​രു ഡോ​ക്ട​ർ, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.