കോ​വി​ഡ് വാ​ക്സി​ൻ: കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യം പു​നഃ​പ​രി​ശോ​ധി​ക്ക​ണമെന്ന്
Friday, April 23, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് രാ​ജ്യ​ത്താ​ക​മാ​നം പ​ട​ർ​ന്നു പി​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ഇ​ന്ത്യ​യി​ൽ സം​സ്ഥാ​ന​ങ്ങ​ളെ വേ​ർ​തി​രി​ച്ചു വാ​ക്സി​ൻ വി​ൽ​പ്പ​ന വേ​ദി​യാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ താ​ല്പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്.
ലോ​ക​ത്താ​ക​മാ​ന​വും ന​മ്മു​ടെ രാ​ജ്യ​ത്തും ആ​ളി​പ്പ​ട​ർ​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യു​വാ​നും നി​ർ​മാ​ർ​ജ​നം ചെ​യ്യു​വാ​നും മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി ത​വ​ണ ന​ട​ത്തി​യി​ട്ടു​ള്ള വാ​ക്സി​ൻ വി​ത​ര​ണം സൗ​ജ​ന്യ​മാ​യി ത​ന്നെ​യാ​യി​രു​ന്നു.
ഇ​വി​ടെ 150 രൂ​പ​യ്ക്ക് കേ​ന്ദ്ര​ത്തി​നും 400 രൂ​പ​യ്ക്ക് സം​സ്ഥാ​ന​ങ്ങ​ൾ​ക്കും 600 രൂ​പ​യ്ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കു​മെ​ന്ന വി​ധ​ത്തി​ലു​ള്ള ക​ച്ച​വ​ട​ക്ക​ണ്ണ് മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​ണ്.
കോ​വി​ഡ് മ​ഹാ​മാ​രി നി​മി​ത്തം കേ​ര​ളം ക​ടു​ത്ത സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​പോ​ലും നേ​രി​ടു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​കൊ​ടു​ത്ത് വാ​ക്സി​ൻ വാ​ങ്ങ​ണ​മെ​ന്ന കേ​ന്ദ്ര നി​ർ​ദ്ദേ​ശം മോ​ദി സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള​ത്തോ​ടു​ള്ള വി​രോ​ധ​മാ​യേ കാ​ണാ​ൻ ക​ഴി​യു.
സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വി​ധ ഇ​നം വ​രു​മാ​ന​ങ്ങ​ളും ബ​ജ​റ്റ് നീ​ക്കി​യി​രി​പ്പും സ​മീ​പ കാ​ല​ത്ത് സ്വ​രൂ​പി​ച്ച പി​എം കേ​ഴ്സ് ഫ​ണ്ടു​മ​ല്ലാ​മ​ട​ങ്ങു​ന്ന വി​പു​ല​മാ​യ സാ​ന്പ​ത്തി​ക സ്രോ​ത​സു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ളെ ഞെ​രു​ക്കി ക​ടു​ത്ത പ്ര​യാ​സ​ത്തി​ലും പ്ര​തി​സ​ന്ധി​യി​ലു​മാ​ക്കു​ക​യാ​ണ്.
ഈ ​ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ വാ​ക്സി​ൻ വി​ത​ര​ണം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും കെ.​ജെ. ദേ​വ​സ്യ ആ​വ​ശ്യ​പ്പെ​ട്ടു.