വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണം: എ​സ്എ​ഫ്ഐ വീ​ടു​ക​ളി​ൽ നി​ന്ന് പ്ര​തി​ഷേ​ധി​ച്ചു
Friday, April 23, 2021 12:20 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ എ​ടു​ത്തി​രി​ക്കു​ന്ന ജ​ന​ദ്രോ​ഹ ന​ട​പ​ടി​യി​ൽ നി​ന്ന് പിന്മാ​റി വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ഫ്ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ നി​ന്നും വി​ദ്യാ​ർ​ത്ഥി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
കോ​വി​ഡ് വാ​ക്സി​ൻ ക​ച്ച​വ​ട​മാ​ക്ക​രു​ത്ന്ധ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യു​ള്ള പ്ല​കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ത്രം പോ​സ്റ്റു ചെ​യ്താ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധിച്ചത്. കോ​വി​ഡ് പ​ട​ർ​ന്ന് പി​ടി​ക്കു​ന്പോ​ഴും കൊ​ള്ള​യ്ക്ക് അ​വ​സ​രം തേ​ടു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ.
വാ​ക്സി​ൻ ക​യ​റ്റു​മ​തി​യി​ലൂ​ടെ സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്ക് ലാ​ഭം നേ​ടി​കൊ​ടു​ക്കാ​നു​ള്ള ശ്ര​മം കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും വാ​ക്സി​ൻ കി​ട്ടാ​ത്ത​തു​മൂ​ലം രാ​ജ്യ​ത്താ​ക​മാ​നം നേ​രി​ടു​ന്ന ക​ടു​ത്ത പ്ര​യാ​സം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്എ​ഫ്ഐ ആ​വ​ശ്യ​പ്പെ​ട്ടു.