മ​ദ്യ​ക്ക​ട​ത്ത്: മൂ​ന്നു പേ​ർ പി​ടി​യി​ൽ
Wednesday, May 5, 2021 1:06 AM IST
കാ​ട്ടി​ക്കു​ളം: മ​ദ്യ​ക്ക​ട​ത്തി​നു ര​ണ്ടു കേ​സു​ക​ളി​ലാ​യി മൂ​ന്നു പേ​ർ പി​ടി​യി​ലാ​യി. കാ​ട്ടി​ക്കു​ളം ചെ​റു​വി​ള പു​ത്ത​ൻ​വീ​ട് ര​മേ​ഷ് നാ​യ​ർ, മാ​ന​ന്ത​വാ​ടി പ​യ്യ​ന്പ​ള്ളി ഇ​ഞ്ചി​ക്കാ​ലാ​യി​ൽ ജോ​ബി​ൻ ജോ​ർ​ജ് (34), കൂ​ട​ൽ​ക്ക​ട​വ് കു​മ​ര​പ്പ​ള്ളി​ൽ ബി​നു ബേ​ബി (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു സ്കൂ​ട്ട​റി​ൽ 90 മി​ല്ലി​ഗ്രാ​മി​ന്‍റെ 51 പാ​യ്ക്ക​റ്റ് മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ ചേ​കാ​ടി​യി​ൽ തി​രു​നെ​ല്ലി പോ​ലീ​സാ​ണ് ര​മേ​ഷ്നാ​യ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. സ്കൂ​ട്ട​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തൃ​ശി​ലേ​രി പാ​ൽ​വെ​ളി​ച്ച​ത്തി​നു സ​മീ​പം എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 6.3 ലി​റ്റ​ർ ക​ർ​ണാ​ട​ക നി​ർ​മി​ത മ​ദ്യ​വു​മാ​യി മ​റ്റു ര​ണ്ടു പേ​ർ കു​ടു​ങ്ങി​യ​ത്. 70 ടെ​ട്രാ പാ​യ്ക്ക് മ​ദ്യ​മാ​ണ് ഇ​വ​രു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ക്സൈ​സ് മാ​ന​ന്ത​വാ​ടി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സു​രേ​ഷ് വെ​ങ്ങാ​ലി​കു​ന്നേ​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജേ​ഷ് വി​ജ​യ​ൻ, വി​പി​ൻ വി​ൽ​സ​ണ്‍, ഡ്രൈ​വ​ർ റ​ഹിം എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.