ദു​ര​ന്ത​മു​ഖ​ത്ത് കൈ​ത്താ​ങ്ങാ​യി വ്യാ​പാ​രി യൂ​ത്ത് വിം​ഗ്
Friday, May 7, 2021 12:22 AM IST
കാ​വും​മ​ന്ദം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ക്കു​ന്ന കോ​വി​ഡ് ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ ശു​ചീ​ക​രി​ച്ച് അ​ഡ്മി​ഷ​ന് ത​യാ​റാ​ക്കി കാ​വും​മ​ന്ദം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് മാ​തൃ​ക​യാ​യി. പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് പാ​റ​ക്ക​ണ്ടി, സെ​ക്ര​ട്ട​റി കെ.​ടി. ജി​ജേ​ഷ്, ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷ​മീം പാ​റ​ക്ക​ണ്ടി, ഷ​മീ​ർ പു​തു​ക്കു​ളം, കെ. ​ജൗ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത രോ​ഗി​ക​ളെ​യാ​ണ് ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കു​ക. നി​ല​വി​ൽ 30 കി​ട​ക്ക​ക​ളാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ട്രൈ​ബ​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലാ​ണ് കോ​വി​ഡ് ഡൊ​മി​സി​ല​റി സെ​ന്‍റ​റാ​യി ഇ​പ്പോ​ൾ ത​യ്യാ​റാ​ക്ക​പ്പെ​ട്ട​ത്. അ​ടു​ത്ത ദി​വ​സം മു​ത​ൽ ത​ന്നെ ഈ ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.