ആ​യി​രം ക​ട​ന്നു പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്ക്
Friday, May 7, 2021 12:22 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ആ​യി​രം ക​ട​ന്ന് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം. ഇ​ന്ന​ലെ 1,056 പേ​രി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 1,039 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 17 പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. 11 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ലും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 187 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 26.57 ആ​ണ് ഇ​ന്ന​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
നെ​ൻ​മേ​നി-125, ക​ൽ​പ്പ​റ്റ-74, പ​ന​മ​രം-70, ബ​ത്തേ​രി-62, അ​ന്പ​ല​വ​യ​ൽ-60, മു​ട്ടി​ൽ-57, മീ​ന​ങ്ങാ​ടി-56, പൂ​താ​ടി- 52, മേ​പ്പാ​ടി-45, മാ​ന​ന്ത​വാ​ടി-44, മു​ള്ള​ൻ​കൊ​ല്ലി-42, ത​വി​ഞ്ഞാ​ൽ-39, ഇ​ട​വ​ക-37, വെ​ള്ള​മു​ണ്ട-34, നൂ​ൽ​പ്പു​ഴ- 30, ക​ണി​യാ​ന്പ​റ്റ-29, പു​ൽ​പ്പ​ള്ളി-26, പൊ​ഴു​ത​ന, വൈ​ത്തി​രി-24 വീ​തം, പ​ടി​ഞ്ഞാ​റ​ത്ത​റ-20, മൂ​പ്പൈ​നാ​ട്, ത​രി​യോ​ട്, തൊ​ണ്ട​ർ​നാ​ട്-18 വീ​തം, തി​രു​നെ​ല്ലി, കോ​ട്ട​ത്ത​റ-13 വീ​തം, വെ​ങ്ങ​പ്പ​ള്ളി-​ഒ​ന്പ​ത് എ​ന്നി​ങ്ങ​നെ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം.
ഇം​ഗ്ല​ണ്ടി​ൽ​നി​ന്നു​വ​ന്ന പ​ന​മ​രം സ്വ​ദേ​ശി, മാ​ഹി​യി​ൽ​നി​ന്നു​വ​ന്ന മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി, ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന ര​ണ്ടു​വീ​തം മാ​ന​ന്ത​വാ​ടി, നൂ​ൽ​പ്പു​ഴ, പൂ​താ​ടി, ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​ക​ൾ, ഓ​രോ അ​ന്പ​ല​വ​യ​ൽ, എ​ട​വ​ക, ക​ൽ​പ്പ​റ്റ, ക​ണി​യാ​ന്പ​റ്റ, മു​ട്ടി​ൽ, പു​ൽ​പ്പ​ള്ളി, തി​രു​നെ​ല്ലി സ്വ​ദേ​ശി​ക​ൾ എ​ന്നി​വ​രാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ മ​റ്റാ​ളു​ക​ൾ.
മേ​പ്പാ​ടി, ബ​ത്തേ​രി-​എ​ട്ടു വീ​തം, മു​ട്ടി​ൽ-​ഏ​ഴ്, ക​ൽ​പ്പ​റ്റ, പ​ടി​ഞ്ഞാ​റ​ത്ത​റ-​ആ​റു​വീ​തം, അ​ന്പ​ല​വ​യ​ൽ, ക​ണി​യാ​ന്പ​റ്റ, പു​ൽ​പ്പ​ള്ളി- അ​ഞ്ചു​വീ​തം, വൈ​ത്തി​രി, പൂ​താ​ടി-​നാ​ലു​വീ​തം, മീ​ന​ങ്ങാ​ടി, നെ​ൻ​മേ​നി, പ​ന​മ​രം, പൊ​ഴു​ത​ന, ക​ണ്ണൂ​ർ-​മൂ​ന്നു​വീ​തം, മു​ള്ള​ൻ​കൊ​ല്ലി, നൂ​ൽ​പ്പു​ഴ, തി​രു​നെ​ല്ലി, തൊ​ണ്ട​ർ​നാ​ട്-​ര​ണ്ടു വീ​തം, എ​ട​വ​ക, കോ​ട്ട​ത്ത​റ, മാ​ന​ന്ത​വാ​ടി, ത​രി​യോ​ട്, ത​വി​ഞ്ഞാ​ൽ, വെ​ള്ള​മു​ണ്ട, വെ​ങ്ങ​പ്പ​ള്ളി, മ​ല​പ്പു​റം, മാ​ഹി-​ഒ​ന്നു​വീ​തം, വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 97 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​വ​രു​ടെ ക​ണ​ക്ക്.
ജി​ല്ല​യി​ൽ ഇ​തി​ന​കം 45,071 പേ​രി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 32,202 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 11,638 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 2,780 പേ​രെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 1,738 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ൽ 31,662 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​ന്ന​ലെ 2,669 സ്ര​വ സാം​പി​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കു വി​ട്ട​ത്.
അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി ക​ള​ക്ട​റേ​റ്റി​ൽ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി. നീ​ല​ഗി​രി ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് പാ​ണ്ഡ്യ​രാ​ജ​ൻ, ഡി​ആ​ർ​ഒ എ​സ്. നി​ർ​മ​ല, സ​ബ് ക​ള​ക്ട​ർ മോ​ണി​ക റാ​ണ, മ​ല​യോ​ര വി​ക​സ​ന സ​മി​തി ഡ​യ​റ​ക്ട​ർ കെ​ച്ചി​ലീ​മ അ​മാ​ലി​നി, മു​ഹ​മ്മ​ദ് കു​ദ്റ​ത്തു​ള്ള, ആ​ർ​ഡി​ഒ രാ​ജ്കു​മാ​ർ, ആ​രോ​ഗ്യ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ ഡോ. ​പ​ഴ​നി​സ്വാ​മി, ഡോ. ​ബാ​ലു​സ്വാ​മി, മ​നോ​ര​ഞ്ജി​തം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. നീ​ല​ഗി​രി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റ് മു​ത​ൽ പ​ത്ത് വ​രെ​യും പ​ന്ത്ര​ണ്ട് മു​ത​ൽ മൂ​ന്ന് വ​രെ​യും വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ​യും ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ മാ​ത്രം അ​നു​വ​ദി​ക്കും. ചാ​യ​ക്ക​ട​ക​ൾ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ട് വ​രെ മാ​ത്ര​മെ തു​റ​ക്കാ​ൻ പാ​ടു​ള്ളു. മെ​ഡി​ക്ക​ൽ ഷാ​പ്പ്, പാ​ൽ, പ​ത്രം തു​ട​ങ്ങി​യ​വ​യെ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മു​ഖാ​വ​ര​ണം, സാ​മൂ​ഹി​ക അ​ക​ലം തു​ട​ങ്ങി​യ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​രു​ടെ മേ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. നീ​ല​ഗി​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ന്പ​ത് ശ​ത​മാ​നം കി​ട​ക്ക​ക​ൾ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഐ​സി​യു വാ​ർ​ഡു​ക​ൾ, ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ൾ എ​ന്നി​വ​യും മാ​റ്റി​വെ​ക്ക​ണം. നീ​ല​ഗി​രി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ നി​റ​ഞ്ഞാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ന​ൽ​കേ​ണ്ട​താ​യി വ​രും.
കോ​വി​ഡ് കാ​ല​ത്തു സേ​വ​ന​നി​ര​ത​രാ​യി സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് കാ​ല​ത്തു സേ​വ​ന​നി​ര​ത​രാ​യി സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ സ​മൂ​ഹ​ത്തി​ൽ മാ​തൃ​ക​യാ​കു​ന്നു. ജ​ന​ങ്ങ​ൾ​ക്കു അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങി​ൽ അ​വ​ശ്യ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ പോ​ലീ​സി​നെ​യും വോ​ള​ണ്ടി​യ​ർ​മാ​ർ സ​ഹാ​യി​ക്കു​ന്നു​ണ്ട്. അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​നു​ക​ൾ​ക്കു കീ​ഴി​ൽ യു​വ​തീ​യു​വാ​ക്ക​ളെ പ്ര​ത്യേ​കം റി​ക്രൂ​ട്ട് ചെ​യ്താ​ണ് സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ച്ച​ത്. മാ​ന​ന്ത​വാ​ടി അ​ഗ്നി-​ര​ക്ഷാ നി​ല​യ​ത്തി​നു​കീ​ഴി​ൽ മാ​ത്രം 20 സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ണ്ട്. പ്ര​ഥ​മ ശു​ശ്രൂ​ഷ, നീ​ന്ത​ൽ, മു​ങ്ങി​ത്ത​പ്പ​ൽ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച ഇ​വ​ർ ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ഇ​റ​ങ്ങു​ന്നു​ണ്ട്. കോ​വി​ഡ് കാ​ല​ത്തെ വി​വി​ധ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് വോ​ള​ണ്ടി​യ​ർ​മാ​ർ പോ​ലീ​സി​നെ സ​ഹാ​യി​ക്കു​ന്ന​ത്. അ​ഗ്നി-​ര​ക്ഷാ നി​ല​യ​ങ്ങ​ൾ​ക്കു കീ​ഴി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ് വോ​ള​ണ്ടി​യ​ർ​മാ​രെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഒ​രേ​ത​ര​ത്തി​ലാ​ണ് സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ വേ​ഷം. യൂ​ണി​ഫോ​മി​നു​ള്ള ചെ​ല​വ് വോ​ള​ണ്ടി​യ​ർ​മാ​ർ സ്വ​ന്ത​മാ​യാ​ണ് വ​ഹി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ യൂ​ണി​ഫോം ന​ൽ​കു​ന്ന​തി​നു ന​ട​പ​ടി പു​രോ​ഗ​തി​യി​ലാ​ണ്. വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു പ്ര​തി​ഫ​ല​മാ​യി ചെ​റി​യ തു​ക ന​ൽ​കു​ന്നു​ണ്ട്.
കർശന ന​ട​പ​ടി​യു​മാ​യി പുൽപ്പള്ളി പ​ഞ്ചാ​യ​ത്ത്
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ വ​കു​പ്പ്, പോ​ലീ​സ്, പ​ഞ്ച​യ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രാ​യ താ​മ​സ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​നു​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്നും പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി തോ​മ​സ് പ​റ​ഞ്ഞു.