ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഫ​ലം വൈ​കു​ന്നു: നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ ദു​രി​ത​ത്തി​ൽ
Friday, May 7, 2021 12:22 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഫ​ലം വൈ​കു​ന്ന​തു​മൂ​ലം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ ദു​രി​ത​ത്തി​ൽ. ദി​വ​സ​ങ്ങ​ളോ​ള​മാ​ണ് ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യേ​ണ്ടി​വ​രു​ന്ന​ത്. ഫ​ലം വൈ​കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലു​മാ​ക്കു​ന്നു​ണ്ട്. ലാ​ബ് സൗ​ക​ര്യം വ​ർ​ധി​പ്പി​ച്ച് ഫ​ലം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ജി​ല്ല​യി​ൽ ഇ​ത് വ​രെ 3,92,368 ടെ​സ്റ്റു​ക​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.
സം​സ്ഥാ​ന​ത്തും ജി​ല്ല​യി​ലും കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ലാ​ബ് സൗ​ക​ര്യം പ​രി​മി​ത​മാ​യ​തി​നാ​ൽ പ​രി​ശോ​ധ​ന ഫ​ലം വൈ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി​യാ​ൽ മൂ​ന്ന് ദി​വ​സ​ത്തി​ന​കം ഫ​ലം ല​ഭി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ഫ​ലം ല​ഭ്യ​മാ​കു​ന്ന​തും വൈ​കു​ക​യാ​ണ്.
ഇ​പ്പോ​ഴാ​ക​ട്ടെ റി​സ​ൾ​ട്ട് ല​ഭി​ക്കാ​ൻ ഏ​ഴും എ​ട്ടും ദി​വ​സ​ങ്ങ​ൾ എ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. ഫ​ലം വൈ​കു​ന്നേ​തോ​ടെ സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് വി​ധേ​യ​രാ​കു​ന്ന​വ​ർ ദു​രി​ത​ത്തി​ലാ​വു​ക​യാ​ണ്. ദി​വ​സ കൂ​ലി​ക്ക് പ​ണി​ക്ക് പോ​കു​ന്ന നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള കു​ടും​ബ​ങ്ങ​ളെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.
ജി​ല്ല​യി​ൽ ബ​ത്തേ​രി​യി​ലും പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലു​മാ​ണ് ലാ​ബ് ഉ​ള്ള​ത്. ബ​ത്തേ​രി​യി​ൽ ഒ​രു ദി​വ​സം 1200 ടെ​സ്റ്റു​ക​ൾ ന​ട​ക്കു​ന്പോ​ൾ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ൽ മാ​ന്വ​ൽ ലാ​ബ് ആ​യ​തി​നാ​ൽ ഒ​രു ദി​വ​സം 200 ടെ​സ്റ്റു​ക​ൾ മാ​ത്ര​മാ​ണ് ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന​ത്.
ടെ​സ്റ്റു​ക​ൾ വ​ർ​ധി​ക്കു​ക​യും ഫ​ലം വൈ​കു​ക​യും ചെ​യ്യു​ന്ന​ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും താ​ളം തെ​റ്റു​ന്ന ത​ര​ത്തി​ലാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത്. ലാ​ബ് സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച് ടെ​സ്റ്റ് പ​രി​ശോ​ധ​ന ഫ​ലം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്ക​യാ​ണ്.