മ​ര​ച്ചി​ല്ല അ​ട​ർ​ന്നു​വീ​ണ് വീ​ട് ത​ക​ർ​ന്നു
Friday, May 7, 2021 11:10 PM IST
കാ​ട്ടി​കു​ളം: മ​ര​ച്ചി​ല്ല അ​ട​ർ​ന്നു​വീ​ണ് ത​ക​ർ​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ച ചേ​ലൂ​ർ വ​ട്ട​പ്പാ​റ​യി​ൽ മ​ത്താ​യി​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ര​ത്തി​ന്‍റെ ശി​ഖ​രം അ​ട​ർ​ന്ന് വീ​ണ​ത്. ത​ല​നാ​രി​ഴ​ക്കാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. സം​ഭ​വ​സ​മ​യം കു​ട്ടി​ക​ള​ട​ക്കം ഷീ​റ്റ് മേ​ഞ്ഞ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. വീ​ട് പ​കു​തി​യോ​ളം ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി വീ​ടി​ന് ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ താ​ലൂ​ക്കി​ലും വി​ല്ലേ​ജി​ലും ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ. എ​ന്നാ​ൽ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റി​ലെ വീ​ടി​ന്‍റെ തൊ​ട്ട​ടു​ത്തു​ള്ള എ​ട്ടോ​ളം ഈ​ട്ടി മ​ര​ങ്ങ​ളാ​ണ് ഏ​ത് സ​മ​യ​ത്തും വീ​ഴാ​ൻ പാ​ക​ത്തി​ന് കു​ടും​ബ​ത്തി​ന് ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന​ത്. കൊ​ന്പു​ക​ൾ മു​റി​ച്ച് മാ​റ്റു​ക​യോ മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.