ദു​രി​ത​കാ​ല​ത്ത് ആ​ശ്വാ​സ​മാ​യി കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ
Wednesday, May 12, 2021 12:37 AM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ. കോ​വി​ഡി​ന്‍റെ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ഘ​ട്ട​ത്തി​ലാ​ണ് ഒ​രാ​ൾ പോ​ലും പ​ട്ടി​ണി കി​ട​ക്ക​രു​തെ​ന്ന കാ​ഴ്ച​പ്പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളും കു​ടും​ബ​ശ്രീ വ​ഴി 20 രൂ​പ​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളും തു​ട​ങ്ങാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തേ തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി ഗ​വ. യു​പി സ്കൂ​ളി​ൽ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ആ​രം​ഭി​ച്ച് പ്ര​തി​ദി​നം 600ലേ​റെ പേ​ർ​ക്ക് മൂ​ന്നു നേ​രം സൗ​ജ​ന്യ ഭ​ക്ഷ​ണം 92 ദി​വ​സം ന​ൽ​കു​ക​യു​ണ്ടാ​യി. തു​ട​ക്ക​ത്തി​ൽ മാ​ന​ന്ത​വാ​ടി​യി​ലെ വി​വി​ധ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ൾ, ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ ജീ​വ​ന​ക്കാ​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, നി​രാ​ലം​ബ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ൽ​കി.
ഇ​തോ​ടൊ​പ്പം മാ​ന​ന്ത​വാ​ടി-​ത​ല​ശേ​രി റോ​ഡി​ൽ മാ​ന​ന്ത​വാ​ടി സി​ഡി​എ​സി​ന് കീ​ഴി​ലെ ധ​ന​ശ്രീ കു​ടു​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ഹോ​ട്ട​ലും ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ​ക​ളി​ൽ ഒ​ന്നി​ലേ​റെ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങാ​മെ​ന്ന ഗ​വ. തീ​രു​മാ​ന​ത്തെ തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി കോ​ഴി​ക്കോ​ട് റോ​ഡി​ൽ ജ്യോ​തി​സ് കു​ടും​ബ​ശ്രീ​യും ജ​ന​കീ​യ ഹോ​ട്ട​ൽ ആ​രം​ഭി​ച്ചു.

വ​യ​നാ​ട് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളി​ലൊ​ക്കെ ഏ​കീ​കൃ​ത സ്വ​ഭാ​വ​ത്തോ​ടെ​യാ​ണ് ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി ന​ൽ​കു​ന്ന​ത്. കോ​വി​ഡ് ദു​രി​ത​കാ​ല​ത്ത് 400 ലേ​റെ പേ​രാ​ണ് പ്ര​തി​ദി​നം ജ​ന​കീ​യ ഹോ​ട്ട​ലി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. 20 രൂ​പ​യ്ക്ക് സു​ഭി​ക്ഷ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തോ​ടൊ​പ്പം മാ​ന​ന്ത​വാ​ടി​യി​ലെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തും ഇ​വി​ടെ നി​ന്നാ​ണ്.

ജ​ന​കീ​യ ഹോ​ട്ട​ൽ ന​ട​ത്തി​പ്പി​നാ​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും കു​ടും​ബ​ശ്രീ സി​ഡി​എ​സ് വ​ഴി​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ചു​മ​ത​ല വ​ഹി​ക്കു​ന്ന വ​ൽ​സ മാ​ർ​ട്ടി​ൻ പ​റ​ഞ്ഞു.