ആ​ർ​ആ​ർ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി
Wednesday, May 12, 2021 12:37 AM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള വാ​ർ​ഡ് ത​ല​ത്തി​ലു​ള്ള റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം(​ആ​ർ​ആ​ർ​ടി)​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ഴാം വാ​ർ​ഡി​ലെ ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ വാ​ർ​ഡി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ചെ​ല്ലു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ആ​രാ​യു​ക​യും വീ​ടു​ക​ളി​ലും മാ​സ്ക് ധ​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളു​ടെ​യും ഫോ​ണ്‍ ന​ന്പ​റു​ക​ളും ന​ൽ​കി.

കോ​വി​ഡ് ബാ​ധി​ത​രാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും വീ​ടു​ക​ളി​ൽ പോ​യി ത​ൽ​സ്ഥി​തി മ​ന​സി​ലാ​ക്കു​ക​യും ഡോ​ക്ട​റു​ടെ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് പ​രി​ശോ​ധ​ന സൗ​ക​ര്യ​വും മ​രു​ന്ന് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മ​രു​ന്നു​ക​ളും എ​ത്തി​ച്ചു ന​ൽ​കി. വാ​ർ​ഡ് ആ​റാ​യി തി​രി​ച്ച് ഓ​രോ ഭാ​ഗ​ത്തും പ്ര​ത്യേ​കം ആ​ർ​ആ​ർ​ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.