ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്ത വാ​ഴ​ക്ക​ന്നു​ക​ൾ ചീ​ഞ്ഞ് ന​ശി​ക്കു​ന്ന​താ​യി പ​രാ​തി
Wednesday, May 12, 2021 11:58 PM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി കൃ​ഷി​ഭ​വ​ൻ പെ​രി​ക്ക​ല്ലൂ​രി​ൽ വി​ത​ര​ണം ചെ​യ്ത വാ​ഴ​ക്ക​ന്നു​ക​ൾ ചീ​ഞ്ഞ് ന​ശി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. കു​രു​മു​ള​ക് സ​മി​തി​ക​ൾ മു​ഖേ​ന​യാ​ണ് ഇ​വ വി​ത​ര​ണം ന​ട​ത്തി​യ​ത്. പ​ത്തി​ൽ ഒ​രു ക​ന്ന് പോ​ലും ത​ളി​ർ​ത്തു​മി​ല്ല. ത​ളി​ർ​ത്ത​വ പോ​ലും പി​ന്നീ​ട് ചീ​ഞ്ഞ് പോ​വു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വ​യ​നാ​ട്ടി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് വാ​ഴ​ക്ക​ന്നു​ക​ളാ​ണ് ഇ​ത്ത​വ​ണ വി​ത​ര​ണം ചെ​യ്ത​ത്. ഒ​രു രൂ​പ ക​ണ​ക്കി​നാ​ണ് സ​മ​തി​ക​ൾ ഇ​വ വി​ത​ര​ണം ന​ട​ത്തി​യ​ത്.
ന​ല്ല​യി​നം വാ​ഴ​ക്ക​ന്നു​ക​ള​ല്ല വി​ത​ര​ണം ന​ട​ത്തു​ന്ന​ത് എ​ന്ന് നേ​ര​ത്തേ പ​രാ​തി ഉ​ണ്ടാ​യി​രു​ന്നു. ജി​ല്ല​യി​ൽ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ഇ​തി​നെ​തി​രേ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വാ​ഴ​വി​ത്ത് വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ അ​ന്വേ​ഷി​ച്ച് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.