കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി സ്ത്രീ​ക്ക് പ​രി​ക്ക്
Saturday, May 15, 2021 12:25 AM IST
ക​ൽ​പ്പ​റ്റ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി സ്ത്രീ​ക്കു പ​രി​ക്കേ​റ്റു. മേ​പ്പാ​ടി പു​ത്തു​മ​ല ഏ​ല​മ​ല​യി​ലെ ലീ​ല ബാ​ല​നാ​ണ്(59) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ പു​ത്തു​മ​ല​യി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ൽ പ​ണി​ക്കു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന ആ​ക്ര​മി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ന്പി​ക്കൈ​യ്ക്കു​ള്ള അ​ടി​യേ​റ്റു കാ​ലി​നും നെ​ഞ്ചി​നും പ​രി​ക്കേ​റ്റ ലീ​ല​യെ മേ​പ്പാ​ടി അ​ര​പ്പ​റ്റ ഡി.​എം. വിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.