നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു
Sunday, May 16, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ, ദ്വീ​തീ​യ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ, ഗാ​ർ​ഹി​ക പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ക​ർ​ഷ​ക​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് യാ​ത്രാ പാ​സ് അ​നു​വ​ദി​ക്കു​ന്ന​തി​നു​മു​ള്ള ജി​ല്ലാ​ത​ല നോ​ഡ​ൽ ഓ​ഫീ​സ​റാ​യി ഡെ​പ്യു​ട്ടി ക​ള​ക്ട​ർ (എ​ൽ​ആ​ർ) ഷാ​മി​ൻ സെ​ബാ​സ്റ്റ്യ​നെ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള നി​യ​മി​ച്ചു. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രു​ടെ വാ​ക്സി​നേ​ഷ​ൻ, ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ, ചി​കി​ത്സ, ഭ​ക്ഷ​ണ​വി​ത​ര​ണം ഇ​ത​ര സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ജി​ല്ലാ​ത​ല നോ​ഡ​ൽ ഓ​ഫീ​സ​റാ​യി ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സു​ഭ​ദ്രാ നാ​യ​രെ​യും നി​യ​മി​ച്ചു.