പാ​ൽ സം​ഭ​ര​ണ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്ക​ണം: പി.​കെ. ജ​യ​ല​ക്ഷ്മി
Tuesday, May 18, 2021 12:01 AM IST
മാ​ന​ന്ത​വാ​ടി: ക്ഷീ​ര​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ൾ അ​വ​രെ സ​ഹാ​യി​ക്കേ​ണ്ട​തി​ന് പ​ക​രം പാ​ൽ സം​ഭ​ര​ണ​ത്തി​ൽ മി​ൽ​മ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മു​ൻ മ​ന്ത്രി​യും എ​ഐ​സി​സി അം​ഗ​വു​മാ​യ പി.​കെ. ജ​യ​ല​ക്ഷ്മി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വേ​ന​ൽ മ​ഴ ക​ന​ത്ത​തോ​ടെ പാ​ലു​ൽ​പാ​ദ​നം വ​ർ​ധി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ൽ സം​ഭ​ര​ണ​ത്തി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
കാ​ർ​ഷി​ക മേ​ഖ​ല ന​ഷ്ട​ത്തി​ലാ​യ​പ്പോ​ൾ വ​യ​നാ​ട് പോ​ലു​ള്ള ജി​ല്ല​ക​ളി​ൽ ക​ർ​ഷ​ക​ർ പി​ടി​ച്ച് നി​ൽ​ക്കു​ന്ന​ത് ക്ഷീ​ര മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ടാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ക്ഷീ​ര മേ​ഖ​ല​ക്ക് ആ​ശ്വാ​സ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് മി​ൽ​മ ചെ​യ്യേ​ണ്ടി​യി​രു​ന്ന​തെ​ന്ന് ജ​യ​ല​ക്ഷ്മി കു​റ്റ​പ്പെ​ടു​ത്തി.

നി​യ​ന്ത്ര​ണം
പി​ൻ​വ​ലി​ക്ക​ണം:
പി.​പി. ആ​ലി
ക​ൽ​പ്പ​റ്റ: മി​ൽ​മ പാ​ൽ സം​ഭ​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു വ​ശ​ത്ത് കേ​ര​ളം പാ​ലു​ൽ​പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്ക​ണ​മെ​ന്ന് പ​റ​യു​ക​യും മ​റു​വ​ശ​ത്ത് ക​ർ​ഷ​ക​രു​ടെ പാ​ൽ സം​ഭ​രി​ക്കാ​തി​രി​ക്കു​ക​യും അ​വ​രെ ദാ​രി​ദ്യ്ര​ത്തി​ലേ​ക്കും ക​ട​ക്കെ​ണി​യി​ലേ​ക്കും ത​ള്ളി​വി​ടു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് മി​ൽ​മ എ​ടു​ക്കു​ന്ന​ത്. മി​ൽ​മ ഭ​ര​ണ സ​മി​തി മേ​ൽ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പി.​പി. ആ​ലി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.