ക​ബ​നി ന​ദി​യി​ൽ മീ​ൻ പി​ടി​ത്തം ത​കൃ​തി
Tuesday, May 18, 2021 12:01 AM IST
പു​ൽ​പ്പ​ള്ളി: ക​ന​ത്ത മ​ഴ​യി​ൽ ക​ബ​നി ന​ദി കരകവിഞ്ഞ​തോ​ടെ മീ​ൻ പി​ടി​ത്തം ത​കൃ​തി. ന​ദി​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ല​യു​മാ​യി മീ​ൻ പി​ടി​ക്കാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. ഒ​രാ​ഴ്ച മു​ന്പു​വ​രെ ജ​ല നി​ര​പ്പ് തീ​രേ താ​ഴ്ന്ന നി​ല​യി​ലാ​യി​രു​ന്നു ന​ദി.
കു​ട്ട​ത്തോ​ണി​യും തോ​ണി​യും ന​ദി​യി​ലി​റ​ക്കു​ന്ന​തു പോ​ലീ​സും പ​ഞ്ചാ​യ​ത്തും വി​ല​ക്കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ളു​ക​ൾ വ​ല​ക​ളു​മാ​യി മീ​ൻ പി​ടി​ക്കാ​ൻ എ​ത്തു​ന്ന​ത്. ന​ദി​യു​ടെ കൊ​ള​വ​ള്ളി, മ​ര​ക്ക​ട​വ്, പെ​രി​ക്ക​ല്ലൂ​ർ ക​ട​വ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മീ​ൻ പി​ടി​ത്തം.