പ്ര​തീ​കാ​ത്മ​ക ച​ക്ക​സ​ദ്യ​യൊ​രു​ക്കി ഫാ. ബേ​ബി​ക്ക് തു​ടി​യു​ടെ യാ​ത്ര​യ​യ​പ്പ്
Friday, June 11, 2021 1:01 AM IST
ക​ൽ​പ്പ​റ്റ: ര​ണ്ടു​പ​തി​റ്റാ​ണ്ടി​ലേ​റെ വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി ഗോ​ത്ര​സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക- വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കു​വേ​ണ്ടി പ്ര​യ​ത്നി​ച്ച ഏ​ച്ചോം തു​ടി ആ​ദി​വാ​സി നാ​ട​ൻ​പ​ഠ​ന ഗ​വേ​ഷ​ണ​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ബേ​ബി ചാ​ലി​ലി​നു പ്ര​തീ​കാ​ത്മ​ക ച​ക്ക​സ​ദ്യ​യൊ​രു​ക്കി യാ​ത്ര​യ​യ​പ്പു ന​ൽ​കി.
ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന തു​ടി​യു​ടെ ദീ​ർ​ഘ​കാ​ല​ത്തെ ഡ​യ​റ​ക്ട​ർ എ​ന്ന നി​ല​യി​ൽ വി​പു​ല​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കാ​നാ​യി​രു​ന്നു ഗോ​ത്ര​ജ​ന​ത തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് കാ​ര​ണം ലോ​ക്ഡൗ​ണ്‍ നീ​ണ്ടു പോ​യ​തി​നാ​ൽ പ​രി​പാ​ടി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ്ര​തീ​കാ​ത്മ​ക ച​ക്ക​സ​ദ്യ എ​ന്ന ആ​ശ​യം ഉ​രു​ത്തി​രി​ഞ്ഞ​ത്. വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി ഗോ​ത്ര​ജ​ന​ത​യു​ടെ ത​ന​തു​ഭ​ക്ഷ​ണ​മെ​ന്ന നി​ല​യി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക​ഫ​ലം എ​ന്ന നി​ല​യി​ലും ച​ക്ക​യ്ക്കു​ള്ള പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് യാ​ത്ര​യ​യ​പ്പ് വ്യ​ത്യ​സ്ത​മാ​ക്കാ​ൻ ച​ക്ക​സ​ദ്യ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ച​ക്ക പ്ര​ചാ​ര​ക​ൻ സി.​ഡി. സു​നീ​ഷി​ന്‍റെ​യും ച​ക്ക പാ​ച​ക പ​രി​ശീ​ല​ക ദ​ന്പ​തി​ക​ളാ​യ മ​നോ​ജി​ന്‍റെ​യും ഷൈ​ല​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു ച​ക്ക​യി​ൽ നി​ന്നു​ള്ള പ​തി​ന​ഞ്ച് വി​ഭ​വ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.
സ​ദ്യ കൂ​ടാ​തെ ചെ​റു​ക​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ച​ക്ക ചാ​യ സ​ൽ​ക്കാ​ര​വും ന​ട​ത്തി. പ്ര​മു​ഖ സാ​മൂ​ഹി​ക- പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഏ​ച്ചോം ഗോ​പി മാ​ത്ര​മാ​ണ് വി​ശി​ഷ്ട വ്യ​ക്തി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഫാ. ​ബേ​ബി ചാ​ലി​ൽ സ്ഥ​ലം​മാ​റി പോ​യെ​ങ്കി​ലും കോ​വി​ഡി​നു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന് വി​പു​ല​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കു​മെ​ന്ന് തു​ടി​യി​ലെ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.