മേ​യാ​ൻ വി​ട്ട ആ​ടു​ക​ളെ ചെ​ന്നാ​യ​ക്കൂ​ട്ടം കൊ​ന്നു
Friday, June 11, 2021 11:26 PM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ മ​ര​ക്ക​ട​വ് പ​ള്ളി​ക്ക് സ​മീ​പം വ​യ​ലി​ൽ മേ​യാ​ൻ വി​ട്ട ആ​ടു​ക​ളെ ചെ​ന്നാ​യ​ക്കൂ​ട്ടം കൊ​ന്നു. മ​ര​ക്ക​ട​വ് ഉ​റു​ന്പി​ൽ ക​രോ​ട്ട് ത​ങ്ക​ച്ച​ന്‍റെ നാ​ല് ആ​ടു​ക​ളെ​യാ​ണ് കൊ​ന്ന​ത്. എ​ട്ട് ആ​ടു​ക​ളാ​യി​രു​ന്നു ക​ബ​നി ന​ദി​യോ​ട് ചേ​ർ​ന്ന വ​യ​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ അ​ഞ്ച് എ​ണ്ണ​ത്തി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​രു ആ​ടി​നെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ചു.
ആ​ടു​ക​ളു​ടെ അ​ല​ർ​ച്ച കേ​ട്ടാ​ണ് വീ​ട്ടു​കാ​ര​ട​ക്കം വി​വ​രം അ​റി​യു​ന്ന​ത്. 50000 നാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. പ്ര​ദേ​ശ​ത്ത് ചെ​ന്നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൂ​ട്ടി​ന് പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​മാ​ണി​ത്. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.