മ​ദ്യം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, June 11, 2021 11:26 PM IST
ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ പെ​രി​യ ചൂ​ണ്ടി​യി​ൽ മ​ദ്യം സൂ​ക്ഷി​ച്ച ഗോ​ഡൗ​ണ്‍ കു​ത്തി​ത്തു​റ​ന്ന് 67 മ​ദ്യ​ക്കു​പ്പി​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​രി​യ ചൂ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ ബാ​ബു (30), രാ​ധാ​കൃ​ഷ്ണ​ൻ (28) എ​ന്നി​വ​രെ​യാ​ണ് ഗൂ​ഡ​ല്ലൂ​ർ സി​ഐ അ​രു​ൾ അ​റ​സ്റ്റു ചെ​യ്ത​ത്. 16,000 രൂ​പ വി​ല വ​രു​ന്ന മ​ദ്യ​മാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം.
ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ർ​വു​ഡി​ലെ മ​ദ്യ​ഷാ​പ്പി​ലെ മ​ദ്യ​ബോ​ട്ടി​ലു​ക​ൾ ഈ ​ഗോ​ഡൗ​ണി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. മോ​ഷ​ണ വി​വ​ര​മ​റി​ഞ്ഞ് എ​ഡി​എ​സ്പി ചാ​ൾ​സ്, ഗൂ​ഡ​ല്ലൂ​ർ സി​ഐ അ​രു​ൾ, മ​ദ്യ​ഷാ​പ്പ് മാ​നേ​ജ​ർ ശേ​ഖ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഗോ​ഡൗ​ണി​ലെ ബാ​ക്കി​യു​ള്ള മ​ദ്യ​ക്കു​പ്പി​ക​ൾ ഗൂ​ഡ​ല്ലൂ​ർ മ​ങ്കു​ഴി​യി​ലെ ഗോ​ഡൗ​ണി​ലേ​ക്ക് മാ​റ്റി.