സ​ന്പ​ർ​ക്കവ്യാ​പ​ന​ത്തി​ൽ ജാ​ഗ്ര​ത വേ​ണം
Sunday, June 13, 2021 1:22 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. അ​ന്പ​ല​വ​യ​ൽ ജെ.​ജെ. ഷോ​പ്പ്, ആ​ർ​എ​ആ​ർ​എ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തി​രു​ന്ന വ്യ​ക്തി​ക​ൾ പോ​സി​റ്റീ​വാ​യി​ട്ടു​ണ്ട്.
ജൂ​ണ്‍ 10 വ​രെ ജോ​ലി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​യ ബ​ത്തേ​രി ഫ്ളി​പ്കാ​ർ​ട്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ, ചീ​രാ​ൽ പോ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ എ​ന്നി​വ​ർ പോ​സി​റ്റീ​വാ​ണ്.