അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​ല്ല; ദു​രി​തം പേ​റി ലൂ​യി​സും കു​ടും​ബ​വും
Sunday, June 13, 2021 1:24 AM IST
വൈ​ത്തി​രി: അ​ട​ച്ചു​റ​പ്പു​ള്ളൊ​രു വീ​ടി​ല്ലാ​ത്ത​തി​നാ​ൽ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് പൊ​ഴു​ത​ന സ്വ​ദേ​ശി​യാ​യ ലൂ​യി​സും കു​ടും​ബ​വും. ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന ഷെ​ഡി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​തി​നാ​ൽ കാ​ല​വ​ർ​ഷം തു​ട​ങ്ങി​യ​തോ​ടെ ഭ​യ​ത്തി​ലാ​ണ് ഈ ​കു​ടും​ബം.
പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡ് സേ​ട്ട്ക്കു​ന്ന് എ​ട്ടേ​ക്കാ​ർ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ലൂ​യി​സും കു​ടും​ബ​വും ഏ​റെ കാ​ല​മാ​യി സ്വ​ന്ത​മാ​യി വീ​ടെ​ന്ന കാ​ത്തി​രി​പ്പ് തു​ട​ങ്ങി​യി​ട്ട്.
ആ​കെ​യു​ള്ള ഏ​ഴ് സെ​ന്‍റ് പു​ര​യി​ട​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ടാ​ർ​പോ​ളി​ൻ ഷീ​റ്റും വൈ​ക്കോ​ലും മ​റ​ച്ചാ​ണ് ക​ഴി​ഞ്ഞ ഏ​റെ കാ​ല​മാ​യി ലൂ​യി​സി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും താ​മ​സം. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സേ​ട്ട് കു​ന്നി​ൽ ഭൂ​മി ലൂ​യി​സ് വി​ല കൊ​ടു​ത്തു വാ​ങ്ങി​യ​താ​ണ്. എ​ന്നാ​ൽ ലൈ​ഫ് അ​ട​ക്ക​മു​ള്ള ഭ​വ​ന പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും വീ​ട് പാ​സാ​യി​ട്ടി​ല്ല. ലൂ​യി​സ് കൂ​ലി​വേ​ല ചെ​യ്തു കി​ട്ടു​ന്ന പ​ണം അ​ന്ന​ന്ന​ത്തെ ചെ​ല​വി​നും മ​ക്ക​ളു​ടെ പ​ഠി​പ്പി​നും തി​ക​യാ​റി​ല്ല.
കോ​വി​ഡ് മൂ​ലം ലോ​ക്ഡൗ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ ജോ​ലി​യി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ് ഈ ​കു​ടും​ബം. ഈ ​ഭൂ​മി​യി​ൽ അ​ട​ച്ചു​റ​പ്പു​ള്ളൊ​രു വീ​ട് വ​യ്ക്കാ​മെ​ന്ന സ്വ​പ്നം നീ​ണ്ട് നീ​ണ്ട് പോ​വു​ന്ന​ത് മൂ​ലം വ​ലി​യ പ്ര​യാ​സ​ത്തി​ലാ​ണ് ഇ​വ​ർ.
ക​ഴി​ഞ്ഞ മ​ഴ​ക്കെ​ടു​തി​യി​ൽ ഷെ​ഡ് കൂ​ടു​ത​ൽ നാ​ശ​ത്തി​ലാ​യ​തും ഇ​ക്കു​റി കാ​ല​വ​ർ​ഷം ക​ടു​ക്കാ​നി​രി​ക്കെ ചോ​ർ​ച്ച മൂ​ലം താ​മ​സ്ക്കാ​ൻ ക​ഴി​യാ​തെ ദു​സ​ഹ​മാ​ക്കു​മെ​ന്ന സം​ഘ​ട​ത്തി​ലാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്.