ചാ​രാ​യം വാ​റ്റ്: മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ
Sunday, June 13, 2021 1:24 AM IST
ഉൗ​ട്ടി: കീ​ഴ് കോ​ത്ത​ഗി​രി ചെ​മ്മ​നാ​റ​യി​ൽ ചാ​രാ​യം വാ​റ്റി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചെ​മ്മ​നാ​റെ സ്വ​ദേ​ശി കു​ഞ്ഞ​ൻ (36)യെ​യാ​ണ് എ​സ്ഐ​മാ​രാ​യ റ​ഫീ​ഖ്, മ​നോ​ഹ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.
ഇ​യാ​ളി​ൽ നി​ന്ന് 30 ലി​റ്റ​ർ വാ​ഷ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടാ​തെ കൊ​ള​പ്പ​ള്ളി കു​റു​ഞ്ചി ന​ഗ​റി​ൽ ചാ​രാ​യം വാ​റ്റി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ര​വി​കു​മാ​ർ (40), യോ​ഗേ​ശ്വ​ര​ൻ (39), എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് നാ​ല് ലി​റ്റ​ർ ചാ​രാ​യ​വും പ​തി​നൊ​ന്ന് ലി​റ്റ​ർ വാ​ഷും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.