മു​ട്ടി​ൽ മ​രം​മു​റി: പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് സം​ഘം നാ​ളെ ജി​ല്ല​യി​ലെ​ത്തും
Tuesday, June 15, 2021 11:55 PM IST
ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ൽ റ​വ​ന്യൂ വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ ന​ട​ന്ന വ​ൻ വീ​ട്ടി​മ​രം കൊ​ള്ള ന​ട​ന്ന മു​ട്ടി​ലി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും യു​ഡി​എ​ഫ് സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ജി​ല്ല​യി​ലെ മ​രം​മു​റി ന​ട​ന്ന സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക.
നാ​ളെ രാ​വി​ലെ പ​ത്ത​ര​യോ​ടെ ജി​ല്ല​യി​ലെ​ത്തു​ന്ന യു​ഡി​എ​ഫ് നേ​താ​ക്ക​ൾ, മു​ട്ടി​ൽ മാ​ണ്ടാ​ട് പ​ന്നി​ക്കു​ഴി കോ​ള​നി, ക​രി​ങ്ക​ണ്ണി​ക്കു​ന്ന് ആ​വി​ലാ​ട്ട് കോ​ള​നി, വാ​ഴ​വ​റ്റ മം​ഗ​ലം​കു​ന്ന് കോ​ള​നി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ല്ലു​പാ​ടി കു​പ്പാ​ടി ഭാ​ഗ​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തും. സി.​പി. ജോ​ണ്‍, അ​നൂ​പ് ജേ​ക്ക​ബ്, ജി. ​ദേ​വ​രാ​ജ​ൻ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന നേ​താ​ക്ക​ളും ജി​ല്ല​യി​ൽ നി​ന്നു​ള്ള യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ടി. ​സി​ദ്ദി​ഖ്, ജി​ല്ലാ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ​വ​രു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​വു​ക.