അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി തൊ​ഴി​ൽ വ​കു​പ്പ്; വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് തു​ട​ങ്ങി
Tuesday, June 15, 2021 11:56 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണ​വും വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പും. ജി​ല്ല​യി​ലെ 4919 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ക​യും 4580 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​തി​ന​കം ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ്പ​റേ​ഷ​ൻ മു​ഖേ​ന​യാ​ണ് ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​ത്. ല​ഭ്യ​ത​യ​നു​സ​രി​ച്ച് മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്യും. അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​കെ. വി​ന​യ​ൻ, ടി.​കെ. ജി​ജു, സി. ​രാ​ഘ​വ​ൻ എ​ന്നി​വ​ർ​ക്കാ​ണ് വി​ത​ര​ണ ചു​മ​ത​ല.
ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ സ്കൂ​ളി​ൽ ന​ട​ന്ന വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ൽ 200 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ താ​ലൂ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക്യാ​ന്പ് ന​ട​ത്തി മു​ഴു​വ​ൻ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന് വാ​ക്സി​നേ​ഷ​ൻ നോ​ഡ​ൽ ഓ​ഫീ​സ​റാ​യ ഡോ. ​ഷി​ജി​ൻ, ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ കെ. ​സു​രേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധം, വാ​ക്സി​നേ​ഷ​ൻ, മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ പ​രി​സ​ര ശു​ചീ​ക​ര​ണം എ​ന്നി​വ ന​ട​ത്തു​ന്ന​തി​നു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളും തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി വ​രു​ന്നു​ണ്ട്. ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള പോ​സ്റ്റ​റു​ക​ൾ, വീ​ഡി​യോ പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും ന​ട​ത്തു​ന്നു​ണ്ട്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലെ​ടു​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും താ​മ​സ സ്ഥ​ല​ങ്ങ​ളും ശു​ചി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന് തൊ​ഴി​ല​ടു​മ​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യും ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.