സ​ബ് ക​ള​ക്ട​ർ കോ​ള​നി സ​ന്ദ​ർ​ശി​ച്ചു
Friday, June 18, 2021 1:13 AM IST
മാ​ന​ന്ത​വാ​ടി: വെ​ള​ള​മു​ണ്ട ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ വാ​ളാ​രം​കു​ന്ന്, കൊ​യ​റ്റ്പാ​റ, മം​ഗ​ല​ശ്ശേ​രി കോ​ള​നി​ക​ളി​ലെ പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്കു​ള​ള പു​ന​ര​ധി​വാ​സ പ​ദ്ധ​തി ത്വ​രി​ത​പ്പെ​ടു​ത്തു​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ബ് ക​ള​ക്ട​ർ അ​ർ​ജ്ജു​ൻ പാ​ണ്ഡ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ച്ചു.
മ​ണ്ണി​ടി​ച്ചി​ലി​നും ഉ​രു​ൾ​പ്പൊ​ട്ട​ലി​നും സാ​ധ്യ​ത​യു​ള​ള​തി​നാ​ൽ കോ​ള​നി​ക​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് 2019 ൽ ​ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​വി​ടെ താ​മ​സി​ക്കു​ന്ന 82 കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക്് മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ ശു​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ബ്ക​ള​ക്ട​റും സം​ഘ​വും കേ​ള​നി​ക​ളി​ലെ​ത്തി​യ​ത്.
കോ​ള​നി​ക​ളി​ലെ 82 കു​ടും​ബ​ങ്ങ​ളു​മാ​യി നേ​രി​ട്ട് സം​സാ​രി​ച്ച സ​ബ്ക​ള​ക്ട​ർ കോ​ള​നി​വാ​സി​ക​ളു​ടെ പ​രാ​തി​ക​ൾ കേ​ട്ടു. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഉൗ​രു നി​വാ​സി​ക​ളും പ​ങ്കെ​ടു​ത്ത ഉൗ​രു​കൂ​ട്ട​ത്തി​ൽ പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ച്ച്് പ​ദ്ധ​തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ ഉ​റ​പ്പ് ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​മ​കൃ​ഷ്ണ​ൻ, ത​ഹ​സി​ൽ​ദാ​ർ സു​രേ​ഷ് ച​ന്ദ്ര​ബോ​സ്, ടി​ഡി​ഒ ജി. ​പ്ര​മോ​ദ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബാ​ബു, ടി​ഇ​ഒ അ​നി​ൽ​കു​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ റ​ഷീ​ദ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.