ന​ട​ന്ന​ത് ഉ​ന്ന​ത രാ​ഷ്ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ പി​ന്തു​ണ​യു​ള്ള മ​രം​കൊ​ള്ള: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി
Friday, June 18, 2021 1:13 AM IST
ക​ൽ​പ്പ​റ്റ: മു​ട്ടി​ലി​ല​ട​ക്കം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് മ​രം​മു​റി​ച്ച് ക​ട​ത്താ​ൻ മ​രം​മാ​ഫി​യ​ക്ക് ഒ​ത്താ​ശ ചെ​യ്ത് ന​ൽ​കി​യ​ത് ഉ​ന്ന​ത രാ​ഷ്ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മെ​ന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വും മു​സ്‌ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ.
മു​ട്ടി​ലി​ൽ മ​രം​മു​റി​ച്ച് ക​ട​ത്തി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി. വി​വാ​ദ ഉ​ത്ത​ര​വ് വ​ന്ന​തി​ന് പി​ന്നി​ലെ ഗൂ​ഡാ​ലോ​ച​ന അ​ന്വേ​ഷി​ക്കാ​തെ ഉ​ത്ത​ര​വി​നെ മു​ഖ്യ​മ​ന്ത്രി​യും മു​ൻ​മ​ന്ത്രി​മാ​രും ഇ​പ്പോ​ഴ​ത്തെ മ​ന്ത്രി​മാ​രും ന്യാ​യീ​ക​രി​ക്കു​ന്ന​ത് ത​ന്നെ ഇ​ത്ത​ര​ക്കാ​ർ​ക്ക് ഇ​തി​ലു​ള്ള പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.
സാ​ധാ​ര​ണ ആ​രോ​പ​ണ​വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്‍റ് ചെ​യ്തു കൊ​ണ്ടാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കാ​റു​ള്ള​ത്. മ​രം പി​ടി​ച്ചെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ വ​രെ നീ​ക്കം ന​ട​ന്നു. അ​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ·ാ​ർ ജി​ല്ല​യി​ലെ​ത്തി​യ സം​ഭ​വം വ​രെ​യു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.