കോ​വി​ഡ് കാ​ല​ത്തും പ്ര​വ​ർ​ത്ത​നസ​ജ്ജ​രാ​യി കെ​സി​വൈ​എം ക​ല്ലോ​ടി മേ​ഖ​ല
Friday, June 18, 2021 1:13 AM IST
ക​ല്ലോ​ടി: കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്തും "നൈ​തീ​ക യു​വ​ത്വം സ​മ​ഗ്ര സ​മൂ​ഹ പു​ന​ർനി​ർ​മി​തി​ക്ക്’ എ​ന്ന ആ​ദ​ർ​ശ​വാ​ക്യം നെ​ഞ്ചി​ലേ​റ്റി സ​ന്പൂ​ർ​ണ പ്ര​വ​ർ​ത്ത​ന സ​ജ്ജ​രാ​യി കെ​സി​വൈ​എം ക​ല്ലോ​ടി മേ​ഖ​ല​യി​ലെ യു​വ​ജ​ന​ങ്ങ​ൾ. കോ​വി​ഡ് മ​ഹാ​മാ​രി​യും ലോ​ക്ഡൗ​ണും മൂ​ലം ദു​രു​ത​ത്തി​ലാ​യ ആ​ളു​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ക​പ്പ എ​ത്തി​ച്ചു ന​ൽ​കി മാ​തൃ​ക​യാ​വു​ക​യാ​ണ് ഇ​വ​ർ.
ക​ല്ലോ​ടി മേ​ഖ​ല​യി​ൽ ഉ​ള്ള അ​രു​ണ്‍ ക​ടു​ക്കാം​തൊ​ട്ടി​യാ​ണ് ക​പ്പ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. അ​ന്ന​ന്ന​ത്തെ ആ​ഹാ​ര​ത്തി​നു വേ​ണ്ടി ക​ഷ്ട​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും കോ​ള​നി​ക​ളി​ലും ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം യു​വ​ജ​ന​ങ്ങ​ൾ ക​പ്പ വി​ത​ര​ണം ചെ​യ്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് വ​രു​മെ​ന്നും മേ​ഖ​ല സ​മി​തി അ​റി​യി​ച്ചു.