സ്മാ​ർ​ട്ട് ഫോ​ണ്‍ ന​ൽ​കു​മെ​ന്ന പ്ര​ച​ര​ണം വ്യാ​ജം
Friday, June 18, 2021 11:15 PM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി സ്മാ​ർ​ട്ട് ഫോ​ണ്‍ ന​ൽ​കു​ന്ന​തി​ന് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​താ​യി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​പ്ര​കാ​ര​മു​ള്ള പ​ദ്ധ​തി വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ങ്കി​ൽ പ​ത്ര​മാ​ധ്യ​മ​ങ്ങ​ൾ മു​ഖേ​ന​യും എ​സ്‌​സി പ്രൊ​മോ​ട്ട​ർ​മാ​ർ മു​ഖേ​ന​യും അ​റി​യി​പ്പ് ന​ൽ​കും. നി​ല​വി​ൽ ആ​രും അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തി​ല്ല. വ​കു​പ്പി​ന്‍റെ ഓ​ഫീ​സു​ക​ളി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത​ല്ലെ​ന്നും ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ആ​ന​യെ കൊട്ടിലിൽ അ​ട​ച്ചു

ഗൂ​ഡ​ല്ലൂ​ർ: മാ​ർ​ത്തോ​മ്മാ​ന​ഗ​ർ മേ​ഖ​ല​യി​ൽ മു​തു​കി​ന് പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ൽ ചു​റ്റി​ത്തി​രി​ഞ്ഞി​രു​ന്ന കാ​ട്ടാ​ന​യെ മു​തു​മ​ല അ​ഭ​യാ​റ​ണി​യി​ലെ കൊട്ടിലിൽ അ​ട​ച്ചു. മു​പ്പ​ത് വ​യ​സ് പ്രാ​യ​മു​ള്ള ആ​ന​യെ ഈ​പ്പ​ൻ​ക്കാ​ടി​ൽ വ​ച്ചാ​ണ് താ​പ്പാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. ഡോ​ക്ട​ർ​മാ​രാ​യ മ​നോ​ഹ​ര​ൻ, വി​ജ​യ​രാ​ഘ​വ​ൻ, സു​കു​മാ​ര​ൻ, രാ​ജേ​ഷ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​യെ ചി​കി​ത്സി​ച്ച് വ​രി​ക​യാ​ണ്. ആ​ന സു​ഖം പ്രാ​പി​ക്കാ​ൻ ചു​രു​ങ്ങി​യ​ത് ആ​റ് മാ​സ​മെ​ങ്കി​ലു​മാ​കും.

പ​ച്ച​ക്ക​റി​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

ഗൂ​ഡ​ല്ലൂ​ർ: ഊ​ട്ടി ന​ഗ​ര​ത്തി​ൽ ലോ​ക്ഡൗ​ണി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന 650 കു​ടും​ബ​ങ്ങ​ൾ​ക്ക് ഡി​എം​കെ പ​ച്ച​ക്ക​റി​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ബി.​എം. മു​ബാ​റ​ക് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ര​വി​കു​മാ​ർ, നാ​സ​റ​ലി, ബാ​ൽ​രാ​ജ്, സ്വാ​ദി​ഖ്, ഇ​ച്ചു​ബാ​യ്, രാ​ജ, മ​ണി, ആ​ദി​ൽ, യാ​സീ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.