ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യു​ന്നു ജി​ല്ല​യി​ലെ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ
Thursday, June 24, 2021 1:10 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ പു​നഃ​ക്ര​മീ​ക​രി​ച്ചും നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചും ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഉ​ത്ത​ര​വാ​യി. ഒ​രാ​ഴ്ച്ച​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​രി​ശോ​ധി​ച്ചാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ പു​നഃ​ക്ര​മീ​ക​രി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ജി​ല്ല​യി​ൽ ഏ​ട്ട് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ എ ​വി​ഭാ​ഗ​ത്തി​ലും 17 എ​ണ്ണം ബി ​കാ​റ്റ​ഗ​റി​യി​ലു​മാ​ണ്. സി ​കാ​റ്റ​ഗ​റി​യി​ൽ ഒ​രു ത​ദ്ദേ​ശ സ്ഥാ​പ​ന​മു​ണ്ട്.
അ​തി​തീ​വ്ര വ്യാ​പ​ന​മു​ള​ള സ്ഥ​ല​ങ്ങ​ളു​ടെ കാ​റ്റ​ഗ​റി​യാ​യ ഡി ​വി​ഭാ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ ഒ​രു ത​ദ്ദേ​ശ സ്ഥാ​പ​ന​വും ഉ​ൾ​പ്പെ​ട്ടി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ടി​പി​ആ​ർ എ​ട്ട് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളെ എ- ​വി​ഭാ​ഗ​ത്തി​ലും എ​ട്ടി​നും 16 നും ​ഇ​ട​യി​ലു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ ബി- ​വി​ഭാ​ഗ​ത്തി​ലും 16 നും 24 ​നും ഇ​ട​യി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളെ സി- ​വി​ഭാ​ഗ​ത്തി​ലു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
എ- ​വി​ഭാ​ഗം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ (ബ്രാ​ക്ക​റ്റി​ൽ ടി​പി​ആ​ർ)
കോ​ട്ട​ത്ത​റ (2.82), മു​ള​ള​ൻ​കൊ​ല്ലി (3.21), പു​ൽ​പ്പ​ള്ളി (4.62), തൊ​ണ്ട​ർ​നാ​ട് ( 4.71), വൈ​ത്തി​രി ( 5.79), പൊ​ഴു​ത​ന (6.30), നൂ​ൽ​പ്പു​ഴ (6.6), മു​ട്ടി​ൽ (6.8).
ബി- ​വി​ഭാ​ഗം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ (ബ്രാ​ക്ക​റ്റി​ൽ ടി​പി​ആ​ർ)
തി​രു​നെ​ല്ലി (8.27), വെ​ങ്ങ​പ്പ​ള്ളി (8.53), ബ​ത്തേ​രി മു​നി​സി​പാ​പ്പാ​ലി​റ്റി (9.7), ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി (9.76), എ​ട​വ​ക (10.06), മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി (10.09), ത​വി​ഞ്ഞാ​ൽ (10.55), വെ​ള​ള​മു​ണ്ട (11.10), പൂ​താ​ടി (11.26), മേ​പ്പാ​ടി (11.43), അ​ന്പ​ല​വ​യ​ൽ (11.97), പ​ടി​ഞ്ഞാ​റ​ത്ത​റ (12.94), നെ​ൻ​മേ​നി (14.02), മൂ​പ്പൈ​നാ​ട് (14.25), ക​ണി​യാം​ന്പ​റ്റ (14.59), പ​ന​മ​രം (15.48), മീ​ന​ങ്ങാ​ടി (15.60).
സി- ​വി​ഭാ​ഗം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ (ബ്രാ​ക്ക​റ്റി​ൽ ടി​പി​ആ​ർ)
ത​രി​യോ​ട് (19.68)