കോ​ണ്‍​ഗ്ര​സി​നു വയനാട് ജി​ല്ല​യി​ൽ പു​തി​യ നേ​തൃ​ത്വം: ആ​ശ​ങ്ക​യോ​ടെ നേ​താ​ക്ക​ൾ
Tuesday, July 6, 2021 12:39 AM IST
ക​ൽ​പ്പ​റ്റ: കോ​ണ്‍​ഗ്ര​സി​ൽ പു​തി​യ ജി​ല്ലാ നേ​തൃ​ത്വ​ത്തെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ ആ​ശ​ങ്ക​യോ​ടെ നേ​താ​ക്ക​ൾ. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളി​ൽ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ പ​ദ​വി​ക​ളി​ലും അ​ഴി​ച്ചു​പ​ണി ഉ​റ​പ്പാ​ണ്.
ഡി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​മാ​ണ് പ​ല​രു​ടെ​യും ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. പു​തി​യ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക​കം ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പി​ന്നാ​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ പ​ദ​വി​ക​ളി​ലും അ​ഴി​ച്ചു​പ​ണി ന​ട​ക്കും. പ്ര​സി​ഡ​ന്‍റും നാ​ല് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും 31 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും ട്ര​ഷ​റ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നി​ല​വി​ലെ ഡി​സി​സി. പു​തി​യ ക​മ്മി​റ്റി​ക​ളി​ൽ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ 15 ഭാ​ര​വാ​ഹി​ക​ൾ മ​തി​യെ​ന്ന തീ​രു​മാ​നം പ്രാ​വ​ർ​ത്തി​ക​മാ​യാ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ എ​ണ്ണം ര​ണ്ടാ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടേ​ത് 11 ആ​യും കു​റ​യും. ഫ​ല​ത്തി​ൽ നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും ക​മ്മി​റ്റി​ക്കു പു​റ​ത്താ​കും.
ഗ്രൂ​പ്പു​ക​ളും ഉ​പ​ഗ്രൂ​പ്പു​ക​ളും ചേ​രു​ന്ന​താ​ണ് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി. വി​ശാ​ല ഐ ​ഗ്രൂ​പ്പി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​സി. വേ​ണു​ഗോ​പാ​ൽ, കെ. ​മു​ര​ളീ​ധ​ര​ൻ, വ​യ​ലാ​ർ ര​വി, പ​ദ്മ​ജ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​മാ​യി ഒ​ട്ടി​നി​ൽ​ക്കു​ന്ന​വ​രു​ടെ വി​ഭാ​ഗ​ങ്ങ​ൾ ജി​ല്ല​യി​ൽ സ​ജീ​വ​മാ​ണ്.
ഇ​പ്പോ​ഴ​ത്തെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ്, കെ​പി​സി​സി സെ​ക്ര​ട്ട​റി​മ​രാ​യ കെ.​കെ. ഏ​ബ്ര​ഹാം, ടി.​ജെ. ഐ​സ​ക്, കെ​പി​സി​സി മെം​ബ​ർ​മാ​രാ​യ പി.​വി. ബാ​ല​ച​ന്ദ്ര​ൻ, കെ.​എ​ൽ. പൗ​ലോ​സ് എ​ന്നി​വ​ർ വി​ശാ​ല ഐ ​ഗ്രൂ​പ്പി​ൽ ജി​ല്ല​യി​ലെ പ്ര​മു​ഖ​രാ​ണ്. എ ​ഗ്രൂ​പ്പി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ല​ക്ഷ്മി, കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പി.​പി. ആ​ലി, കെ​പി​സി​സി അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഗ്രൂ​പ്പു​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി ജി​ല്ല​യി​ലു​ണ്ട്.
കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ​യു​ടെ ഗ്രൂ​പ്പും രൂ​പ​പ്പെ​ട്ടു​വ​രി​ക​യാ​ണ്.
ഐ ​ഗ്രൂ​പ്പി​ലെ എം.​എ. ജോ​സ​ഫ്, ഒ.​വി. അ​പ്പ​ച്ച​ൻ, എ ​ഗ്രൂ​പ്പി​ലെ മം​ഗ​ല​ശേ​രി മാ​ധ​വ​ൻ, കെ.​എം. ആ​ലി എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ പു​നഃ​സം​ഘ​ട​ന​യി​ൽ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ​ത്.
പു​നഃ​സം​ഘ​ട​ന ക​ഴി​യു​ന്പോ​ൾ ഇ​വ​രി​ൽ ആ​രെ​ല്ലാം ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന​തു ക​ണ്ട​റി​യ​ണം.
ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ്, രാ​ജി​വെ​ച്ച ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജി. ബി​ജു എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ 10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ്.
പു​തി​യ ഭാ​ര​വാ​ഹി​ക​ളെ നി​ർ​ണ​യി​ക്കു​ന്പോ​ൾ ഇ​വ​ർ​ക്കു പ​രി​ഗ​ണ​ന ല​ഭി​ക്കാ​നി​ട​യി​ല്ല.

ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ 10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ പു​നഃ​സം​ഘ​ട​ന.
നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ളി​ൽ പ​ല​രും പാ​ർ​ട്ടി പ​ദ​വി നി​ല​നി​ർ​ത്താ​നു​ള്ള കൊ​ണ്ടു​പി​ടി​ച്ച ശ്ര​മ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ അ​വ​സ​ര​നി​ഷേ​ധം നേ​രി​ട്ട ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. മാ​ണി, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജോ​ഷി സി​റി​യ​ക് തു​ട​ങ്ങി​യ​വ​രും ഡി​സി​സി ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ വ​ട്ട​മി​ടു​ന്നു​ണ്ട്.
ഡി​സി​സി​യു​ടെ അ​ടു​ത്ത പ്ര​സി​ഡ​ന്‍റ് പ​ദ​വി ഏ​തു ഗ്രൂ​പ്പി​നെ​ന്ന ചോ​ദ്യം കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ സ​ജീ​വ​മാ​ണ്. പ​ര​ന്പ​രാ​ഗ​ത​മാ​യി ഐ ​ഗ്രു​പ്പി​നു ല​ഭി​ക്കു​ന്ന​താ​ണ് വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം. എ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള​വ​രാ​ണ് നി​ല​വി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്, ഐ​എ​ൻ​ടി​യു​സി, കെ​എ​സ്‌​യു എ​ന്നി​വ​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ. എ​ന്നി​രി​ക്കെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഇ​ക്കു​റി​യും ന​ഷ്ട​മാ​കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഐ ​ഗ്രൂ​പ്പ്. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. ഏ​ബ്ര​ഹാം, ടി.​ജെ. ഐ​സ​ക്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​നു തോ​മ​സ്, സി​ൽ​വി തോ​മ​സ് എ​ന്നി​വ​ർ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​പ​ദ​വി​യി​ൽ നോ​ട്ട​മു​ള്ള ഐ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളാ​ണ്.
പ്ര​സി​ഡ​ന്‍റ് സ്ഥാ​നം എ ​ഗ്രൂ​പ്പി​നാ​ണെ​ങ്കി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ല​ക്ഷ്മി, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ഡി. സ​ജി, കെ.​ഇ. വി​ന​യ​ൻ, ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ എ​ന്നി​വ​ർ​ക്കു പ​രി​ഗ​ണ​ന ല​ഭി​ക്കും. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തു​പോ​ലെ വ​യ​നാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പാ​ർ​ട്ടി നേ​തൃ​ത്വം പ​ട്ടി​ക​ജാ​തി-​വ​ർ​ഗ പ്ര​തി​നി​ധി​ക്കു നീ​ക്കി​വെ​ച്ചാ​ൽ ചി​ത്രം അ​പ്പാ​ടെ മാ​റും. എ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള പി.​കെ. ജ​യ​ല​ക്ഷ്മി, ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ, ഐ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ​ട​ക്ക​ൽ മോ​ഹ​ന​ൻ, ഒ.​ആ​ർ. ര​ഘു എ​ന്നി​വ​രി​ൽ ഒ​രാ​ൾ​ക്കു ന​റു​ക്കു​വീ​ഴും.