ജ​നി​ത​ക ബാ​ങ്ക് പ​ദ്ധ​തി: നെ​ൽ​വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, July 22, 2021 12:05 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര ജൈ​വ സാ​ങ്കേ​തി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വൃ​ത്തി​ക്കു​ന്ന രാ​ജീ​വ് ഗാ​ന്ധി ജൈ​വ സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം (ആ​ർ​ജി​സി​ബി), കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ജ​നി​ത​ക ബാ​ങ്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള നെ​ൽ​വി​ത്തു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ത​ന​തു നെ​ല്ലി​ന​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ജി​ല്ല​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ വി​വി​ധ​യി​നം ത​ദ്ദേ​ശീ​യ നെ​ൽ വി​ത്തു​ക​ൾ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​വ ഗു​ണ​മേ​ൻ​മ ന​ഷ്ട​പ്പെ​ടാ​തെ സം​സ്ക​രി​ച്ച് മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്തി​ക്കു​വാ​ൻ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും.
ആ​ർ​ജി​സി​ബി ഡ​യ​റ​ക്ട​ർ പ്ര​ഫ. ച​ന്ദ്ര​ഭാ​സ് നാ​രാ​യ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ണ സം​ഘം ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​ൽ 35 ഇ​നം നെ​ൽ​വി​ത്തു​ക​ളാ​ണ് ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി ക​ണ്ടെ​ത്തി​യ​ത്. ക​ൽ​പ്പ​റ്റ റീ​ജി​യ​ണ​ൽ ക്യാ​ന്പ് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ർ​ഷ​ക​രാ​യ ചെ​റു​വ​യ​ൽ രാ​മ​ൻ, പി.​സി. ബാ​ല​ൻ, പ്രോ​ജ​ക്ട് അ​സോ​സി​യേ​റ്റ് എ​സ്. റോ​ഷ്നി, ഫീ​ൽ​ഡ് വ​ർ​ക്ക്മാ​രാ​യ ശ്യാം ​ശ​ങ്ക​ര​ൻ, അ​രു​ണ്‍ രാ​ജ​ഗോ​പാ​ൽ, എ​ബി​ൻ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.