കാ​റ്റി​ലും മ​ഴ​യി​ലും ത​ല​പ്പു​ഴ ശി​വ​ഗി​രി​യി​ൽ വീ​ട് ത​ക​ർ​ന്നു
Thursday, July 22, 2021 12:07 AM IST
ത​ല​പ്പു​ഴ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ഇ​ടി​ക്ക​ര ശി​വ​ഗി​രി​യി​ൽ വീ​ട് ത​ക​ർ​ന്നു. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ലെ ക​ര​യ​ത്തി​ങ്ക​ൽ പ്ര​കാ​ശ​ന്‍റെ ഷീ​റ്റ് മേ​ഞ്ഞ വീ​ടാ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ച​ര​യോ​ടെ ത​ക​ർ​ന്നു വീ​ണ​ത്. ഈ ​സ​മ​യം പ്ര​കാ​ശ​ൻ വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് പ്ര​കാ​ശ​ൻ ര​ക്ഷ​പെ​ട്ട​ത്. 13 വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച ര​ണ്ടു മു​റി വീ​ടാ​ണി​ത്.
ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഭാ​ര്യ​യും രണ്ട് മ​ക്ക​ളും ബ​ന്ധു​വീ​ട്ടി​ൽ പോ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തി​നാ​ൽ വീ​ടി​ന്‍റെ ചു​മ​ര് ന​ന​ഞ്ഞു കു​തി​ർ​ന്നി​രു​ന്നു. പ്ലാ​സ്റ്റി​ക്ക് ഷീ​റ്റ് കെ​ട്ടി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യ കാ​റ്റ് കാ​ര​ണം ഫ​ല​മു​ണ്ടാ​യി​ല്ല. കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ഈ ​വീ​ട് ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. 2008 മു​ത​ൽ വീ​ട് ല​ഭി​ക്കാ​നാ​യി പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി വ​രു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യി വീ​ട് സ​ന്ദ​ർ​ശി​ച്ചു.