ബി​ജെ​പി വയനാട് ജി​ല്ലാ പ്ര​സി​ഡ​ന്‍റിനെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു
Thursday, July 22, 2021 12:07 AM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി​യി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ സി.​കെ. ജാ​നു​വി​ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ കോ​ഴ ന​ൽ​കി​യെ​ന്ന കേ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​റി​നെ ക്രൈംബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തു.
ക​ൽ​പ്പ​റ്റ​യി​ൽ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​വ​ച്ചാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. ബി​ജെ​പി ബ​ത്തേ​രി മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​പി. സു​രേ​ഷ്, ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, ക​ൽ​പ്പ​റ്റ മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ, പ്ര​സീ​ത അ​ഴീ​ക്കോ​ട് തു​ട​ങ്ങി​യ​വ​രെ​യും ക്രൈം ​ബ്രാ​ഞ്ച് സം​ഘം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു.
എ​ൻ​ഡി​എ പ്ര​വേ​ശ​ന​ത്തി​നാ​യി സി.​കെ. ജാ​നു​വി​ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ര​ണ്ട് ഘ​ട്ട​മാ​യി 50 ല​ക്ഷം രൂ​പ ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം പ്ര​സീ​ത അ​ഴീ​ക്കോ​ട് പു​റ​ത്ത് വി​ടു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് എം​എ​സ്എ​ഫ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ന​വാ​സ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ടു​ക്കാ​ൻ ക​ൽ​പ്പ​റ്റ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും കേ​സ് പി​ന്നീ​ട് ക്രൈം ​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.