നി​യ​ന്ത്ര​ണം വി​ട്ട് പി​ക്ക​പ്പ് വാ​ൻ മ​റി​ഞ്ഞു
Friday, July 23, 2021 12:49 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പാ​തി​രി​പ്പാ​ല​ത്ത് ബ​ത്തേ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഹാ​രി​സ്, നി​സാം എ​ന്നി​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. റോ​ഡി​ൽനി​ന്നും തെ​ന്നി​മാ​റി​യ വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു. ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മീ​ന​ങ്ങാ​ടി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​നം മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.